
കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. എല്ലാ പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് നയതന്ത്ര പ്രക്രിയയെ പിന്തുണയ്ക്കുന്നതിലും യുക്തിക്കും സംഭാഷണത്തിനും ഊന്നൽ നൽകുന്നതിലുമുള്ള കുവൈത്തിന്റെ ഉറച്ചതും അചഞ്ചലവുമായ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സംഘർഷം ഒഴിവാക്കാനും, അന്താരാഷ്ട്ര നിയമത്തിലെ വ്യവസ്ഥകളും നിയമങ്ങളും നല്ല അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങളും പാലിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന ക്രിയാത്മകമായ സംഭാഷണം ലക്ഷ്യമിട്ടാണ് ഈ ആഹ്വാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ