ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ കുവൈത്തിൽ ആധുനിക സാങ്കേതികവിദ്യ

Published : Aug 29, 2025, 04:31 PM IST
cyber fraud

Synopsis

ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായി, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കേന്ദ്ര ഓപ്പറേഷൻസ് ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കുവൈത്തിലെ ബാങ്കുകൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ (കെ.ബി.എ.) അറിയിച്ചു. തട്ടിപ്പുകൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിൽ ഈ സാങ്കേതികവിദ്യ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.

ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായി, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കേന്ദ്ര ഓപ്പറേഷൻസ് ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. ഈ നീക്കം രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ ശ്രദ്ധേയമായ നേട്ടമാണെന്ന് കെ.ബി.എ. ഡെപ്യൂട്ടി ചീഫ് ശൈഖ അൽ-ഇസ്സ പ്രസ്താവനയിൽ പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് ബാങ്ക് അക്കൗണ്ടുകൾ സംരക്ഷിക്കാൻ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ വളരെ വേഗത്തിലുള്ളതും ഫലപ്രദവുമാണ്. ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ലക്ഷ്യമിട്ടുള്ള സംശയാസ്പദമായ പ്രവർത്തനങ്ങളോട് കേന്ദ്ര ഓപ്പറേഷൻസ് ഓഫീസ് വേഗത്തിൽ പ്രതികരിക്കുന്നുണ്ടെന്നും അൽ-ഇസ്സ ചൂണ്ടിക്കാട്ടി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം
'സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാ‍‌ർത്ത'; അൽ ഖർജിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം