ഓണത്തിന് അണിയാൻ തനിഷ്ക് മിഡിൽ ഈസ്റ്റിന്റെ "ഓണം ഓർമ്മകൾ" ആഭരണ കളക്ഷൻ

Published : Aug 29, 2025, 04:30 PM IST
Tanishq Middle East

Synopsis

"ഓണം ഓർമ്മകൾ" കളക്ഷൻ ഇപ്പോൾ അബുദാബി, ദുബായ്, ഷാർജ, ദോഹ, മസ്കറ്റ് തനിഷ്ക് സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യം

കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഓണത്തിന്റെ പാരമ്പര്യവും സമ്മേളിക്കുന്ന "ഓണം ഓർമ്മകൾ" ആഭരണശ്രേണി അവതരിപ്പിച്ച് തനിഷ്ക് മിഡിൽ ഈസ്റ്റ് (Tanishq Middle East). യു.എ.ഇ, ഖത്തർ, ഒമാൻ രാജ്യങ്ങളിലെ ദക്ഷിണേന്ത്യൻ പ്രവാസികളെ മനസ്സിൽ കണ്ട് രൂപകൽപ്പന ചെയ്ത ഈ ആഭരണങ്ങൾ ഓണത്തിന്റെ ആചാരങ്ങളും നിറങ്ങളും വികാരങ്ങളും അതേപടി പകർത്തുന്നു.

"ഓണം ഓർമ്മകൾ" കളക്ഷനിൽ പ്രതിഫലിക്കുന്നത് ഓണത്തിന്റെ പല ഘടകങ്ങളാണ്. പൂക്കളത്തിന്റെ മനോഹാരിതയും മോഹിനിയാട്ടത്തിന്റെ മിഴിവും തൃശ്ശൂർ പൂരത്തിന്റെ ആഘോഷത്തിമിർപ്പും ക്ഷേത്ര ശിൽപ്പകലയുടെ ചാരുതയും ഈ ആഭരണങ്ങളിൽ നിറയുന്നു. കേരളത്തിന്റെ തനതായ പാരമ്പര്യം സ്വർണ്ണത്തിലും രത്നക്കല്ലുകളിലും വിരിയുന്നു.

രൂപകൽപ്പനയുടെ വൈദ​ഗ്ധ്യത്തിനൊപ്പം സാംസ്കാരിക ചിഹ്നങ്ങളും ചേരുന്നുണ്ട്. പാലയ്ക്കാ കല്ലുകൾ, തുമ്പപ്പൂ, നാണയങ്ങൾ, ശിൽപ്പവിദ്യകൾ ഇതെല്ലാം ആധുനിക സങ്കേതങ്ങൾക്കും ഡിസൈനുകൾക്കും ഒപ്പം സമ്മേളിക്കുന്നു. മൂന്നു നിലകളുള്ള ചകോപാര മുത്തുകൾ കൊണ്ടുള്ള നെക്ലേസ് (Chakopara Bead Necklace), തുമ്പപ്പൂ മാല നെക്ലേസ് സെറ്റ് (Thumba Garland Necklace Set), തെയ്യം പില്ലേർസ് നെക്ലേസ് (Theyyam Pillars Necklace Set), പൂരം ഹാർമണി ഹാരം (Pooram Harmony Haaram), ​ഗ്രീൻ വിങ്സ് നെക്ലേസ് സെറ്റ് (Green Wings Necklace Set), മ്യൂറൽ പാനൽ നെക്ലേസ് സെറ്റ് (Mural Panel Necklace Set) എന്നിവ കളക്ഷന്റെ ഭാ​ഗമാണ്. ഈ ഓരോ ആഭരണവും ആഘോഷത്തിന്റെ സൗന്ദര്യവും പാരമ്പര്യവും ആധുനിക ഡിസൈനും ഒരുപോലെ കൂടിച്ചേരുന്നതുമാണ്.

ആഭരണങ്ങൾ എന്നതിനേക്കാൾ ഓർമ്മകളും അർത്ഥങ്ങളും ഉണർത്തുക എന്നതും ഇവയുടെ ലക്ഷ്യമാണ്. "ഓണം ഓർമ്മകൾ" കളക്ഷൻ ഇപ്പോൾ അബുദാബി, ദുബായ്, ഷാർജ, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലെ തനിഷ്ക് സ്റ്റോറുകളിലും ഓൺലൈനായി www.tanishq.ae വെബ്സൈറ്റിലും ലഭ്യമാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ, നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും