
കുവൈത്ത് സിറ്റി: വരും വർഷങ്ങളിൽ കുവൈത്തിൽ ഈർപ്പം വർധിക്കുമെന്നും അത് വേനൽമഴയ്ക്ക് കാരണമാകുമെന്നും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) നടത്തിയ പഠനത്തിൽ കണ്ടെത്തൽ. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് അനുഭവപ്പെടുന്ന ഈർപ്പം സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്വാളിറ്റി, ഹെൽത്ത്, സേഫ്റ്റി, വർക്ക് എൻവയോൺമെന്റ് വിഭാഗം ഡയറക്ടർ ഡോ. മുഫ്‌റെ അൽ റഷീദി വിശദീകരിച്ചു.
അറേബ്യൻ ഉപദ്വീപിലെ കാലാവസ്ഥ വരും വർഷങ്ങളിൽ മാറുമെന്നും എല്ലാ വർഷവും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വേനൽ മഴ പ്രതീക്ഷിക്കാമെന്നും അൽ റഷീദി പറഞ്ഞു. വേനൽമഴ ലഭിച്ചാൽ ഈർപ്പത്തിന്റെ അളവ് വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം അടുത്ത 10 മുതൽ 20 വർഷത്തേക്കുള്ള കാലാവസ്ഥയാണ് പ്രവചിക്കുന്നത്. അടുത്ത 70 മുതൽ 80 വർഷത്തേക്കുള്ള കാലാവസ്ഥയെക്കുറിച്ച് വിദേശ രാജ്യങ്ങൾ പഠനങ്ങൾ നടത്തുന്നുണ്ട്. വേനൽമഴ ലഭിച്ചാൽ വേനൽക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വർധിക്കുമെന്നും ഒരു പഠനം സൂചിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ