ആരോഗ്യമേഖലയിലെ ജീവനക്കാർ ഉടൻ ജോലിയിൽ പ്രവേശിക്കണം; കർശന നിർദ്ദേശം നൽകി കുവൈത്ത് അധികൃതർ

Published : Mar 27, 2026, 04:49 PM IST
 doctor

Synopsis

ആരോഗ്യമേഖലയിലെ ജീവനക്കാർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം നൽകി കുവൈത്ത് അധികൃതർ. അവധിയിലുള്ളവരും നിലവിൽ വിദേശത്തുള്ളവരുമായ എല്ലാ ജീവനക്കാർക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകി കൊണ്ട് മന്ത്രാലയം സർക്കുലർ പുറത്തിറക്കി.

കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശത്തുള്ള ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരോട് എത്രയും വേഗം ജോലിയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് അധികൃതർ. ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര നടപടി. അവധിയിലുള്ളവരും നിലവിൽ വിദേശത്തുള്ളവരുമായ എല്ലാ ജീവനക്കാർക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകി കൊണ്ട് മന്ത്രാലയം സർക്കുലർ പുറത്തിറക്കി.

തിരിച്ചെത്തുന്ന ജീവനക്കാർ തങ്ങൾ ജോലിയിൽ പ്രവേശിച്ചതായി വ്യക്തമാക്കുന്ന ഔദ്യോഗിക കത്തോ അല്ലെങ്കിൽ അവധി കഴിഞ്ഞ് തിരിച്ചെത്തിയെന്ന നോട്ടീസോ സമർപ്പിക്കണം. ഈ രേഖകൾ അതത് വകുപ്പ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തണം. ആവശ്യമായ മറ്റ് അനുബന്ധ രേഖകളും ഇതിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്. വാർഷിക അവധിയിലുള്ള ജീവനക്കാർ തങ്ങളുടെ അവധി അപേക്ഷയുടെ പകർപ്പിനൊപ്പം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ 'സഹേൽ' ആപ്ലിക്കേഷൻ വഴി ലഭ്യമായ എൻട്രി-എക്സിറ്റ് റെക്കോർഡുകളും ഹാജരാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുമനസ്സുകളുടെ സഹായം തുണയായി, സൗദിയിൽ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസി നാട്ടിലെത്തി
പൊലീസ് ചമഞ്ഞ് വിദേശ വനിതകളെ തട്ടിപ്പിനിരയാക്കി; കുവൈത്തിൽ പാകിസ്ഥാനി യുവാവ് പിടിയിൽ