
കുവൈത്ത് സിറ്റി: ഇസ്ലാമിക പുതുവർഷം പ്രമാണിച്ച് ജൂൺ 26ന് ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രിസഭ. എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഔദ്യോഗിക പ്രവൃത്തി ദിനം ജൂൺ 29 ഞായറാഴ്ച പുനരാരംഭിക്കും.
പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്. 1447 AHലെ ഹിജ്റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് സിവിൽ സർവീസ് ബ്യൂറോ പുറത്തിറക്കിയ സർക്കുലറിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. 2025 ജൂൺ 26 വ്യാഴാഴ്ചയാണ് ഹിജ്റ പുതുവർഷം. പൊതു താൽപ്പര്യം കണക്കിലെടുത്ത്, പ്രത്യേക സ്വഭാവമുള്ള ജോലികളുള്ള ഏജൻസികൾക്ക് തങ്ങളുടെ അവധി ചുമതലപ്പെട്ട അധികൃതരുടെ അറിവോടെ നിശ്ചയിക്കാമെന്നും മന്ത്രിസഭ നിർദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ