
കുവൈത്ത് സിറ്റി: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ടെലിഫോൺ സംഭാഷണം നടത്തി കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നടത്തിയ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.
സംഭാഷണത്തിൽ ഈ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിലും വ്യോമാതിർത്തിയിലും നടത്തിയ ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് അമീർ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നിരുത്തരവാദമായ ലംഘനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിന്റെ നേതൃത്വത്തിനും ജനങ്ങൾക്കും കുവൈത്തിൻ്റെ പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടെന്ന് കുവൈത്ത് അമീർ ഉറപ്പ് നൽകി. ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് നിരന്തര പിന്തുണ വാഗ്ദാനം ചെയ്തതായും ഔദ്യോഗിക ഉറവിടങ്ങൾ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ