കുവൈത്തില്‍ ജോലി ആവശ്യപ്പെട്ട് പ്രതിഷേധവുമായി സ്വദേശി വനിതകള്‍

By Web TeamFirst Published Dec 7, 2022, 7:25 PM IST
Highlights

കുവൈത്ത് സര്‍കലാശാലയുടെ കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും രാജ്യത്തെ മറ്റ് സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നും ഇംഗീഷ് ഭാഷയില്‍ ബിരുദം നേടിയവരാണ് തങ്ങളെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ആവശ്യപ്പെട്ട് സ്വദേശി വനിതകളുടെ പ്രതിഷേധം. ഇംഗ്ലീഷ് ഭാഷാ ബിരുദധാരികളായ ഒരുകൂട്ടം യുവതികളാണ് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ ധര്‍ണ നടത്തിയത്. തങ്ങള്‍ക്ക് അധ്യാപകരായി ജോലി നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും ഇവര്‍ പ്രതിഷേധത്തിനിടെ ഉയര്‍ത്തിയതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുവൈത്ത് സര്‍കലാശാലയുടെ കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും രാജ്യത്തെ മറ്റ് സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നും ഇംഗീഷ് ഭാഷയില്‍ ബിരുദം നേടിയവരാണ് തങ്ങളെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ജോലിക്കായി തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖങ്ങളും പരീക്ഷകളും നടത്തിയെങ്കിലും അഭിമുഖത്തില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് തങ്ങളുടെ അപേക്ഷകള്‍ തള്ളുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. 

വീട്ടുജോലിക്കാരെ എത്തിക്കാമെന്ന് പരസ്യം; പണം വാങ്ങി തട്ടിപ്പ് നടത്തിയ പ്രവാസി യുവതി പിടിയില്‍
​​​​​​​ദുബൈ: ദുബൈയില്‍ വീട്ടുജോലിക്കാരെ എത്തിച്ച് നല്‍കുമെന്ന് സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി പണം വാങ്ങി തട്ടിപ്പ് നടത്തിയ പ്രവാസി വനിത പിടിയില്‍. 43 വയസ്സുള്ള ഏഷ്യക്കാരിയാണ് പിടിയിലായത്.

6,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെയാണ് കമ്മീഷനായി ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. വീട്ടുജോലിക്കാരെ എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് 6,000 ദിര്‍ഹം യുവതി കൈപ്പറ്റിയിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം പണം നല്‍കിയയാള്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ യുവതിയെ ഫോണ്‍ വിളിച്ചു. എന്നാല്‍ ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സമാന രീതിയില്‍ നിരവധി പേരെ യുവതി കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഗാര്‍ഹിക തൊഴിലാളികളുടെ വ്യാജ ബയോഡേറ്റ കാണിച്ചാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. കേസ് ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 

Read More -  യുഎഇയിലെ സ്വദേശിവത്കരണം; സമയപരിധി 31ന് അവസാനിക്കും, ജനുവരി ഒന്ന് മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന

click me!