
കുവൈറ്റ് സിറ്റി: അസാധാരണമായ നടപടിക്രമങ്ങള്‍ക്കൊടുവില്‍ കുവൈറ്റില്‍ ജയില്‍ പുള്ളികള്‍ വിവാഹിതരായി. 30കാരനായ സ്വദേശി യുവാവും ഈജിപ്‍തില്‍ നിന്നുള്ള യുവതിയുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദത്തോടെ വിവാഹിതരായത്. ഇരുവര്‍ക്കും വേണ്ടി അടുത്തയാഴ്ച ജയില്‍ വകുപ്പ് ലളിതമായ വിവാഹ ആഘോഷ ചടങ്ങുകളും സംഘടിപ്പിക്കും.
യുവതി അഴികള്‍ക്കുള്ളിലാകുന്നതിനും ഏഴ് വര്‍ഷം മുന്‍പുള്ള പരിചയമാണ് കഴിഞ്ഞ ദിവസത്തെ അസാധാരണ വിവാഹത്തിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് യുവാവും അഞ്ച് വര്‍ഷത്തെ ശിക്ഷ വിധിക്കപ്പെട്ട് ജയിലിലായി. ഇരുവരുടെയും കുറ്റകൃത്യങ്ങള്‍ ഏതെങ്കിലും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടതോ മയക്കുമരുന്ന് സംബന്ധമായതോ അല്ലാത്തതിനാലാണ് വിവാഹത്തിന് അധികൃതര്‍ പ്രത്യേക അനുവാദം നല്‍കിയത്. അഭിഭാഷകര്‍ മുഖേനെ ഇരുവരും വിവാഹം കഴിക്കാന്‍ അനുവാദം തേടുകയായിരുന്നു.
കുവൈറ്റ് സെന്‍ട്രല്‍ ജയിലിലെ 'ഫാമിലി ഹൗസ്' പദ്ധതിയുടെ ഭാഗമായാണ് അടുത്തയാഴ്ച ലളിതമായ വിവാഹ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇരുവരും ജയിലിലായ ശേഷം ആദ്യമായി കണ്ടുമുട്ടുന്നതും ഈ ചടങ്ങില്‍ വെച്ചായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam