
കുവൈത്ത് സിറ്റി: കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു കുവൈത്തി പൗരനെയും ആറ് ഈജിപ്ഷ്യൻ പ്രവാസികളെയും തുടർന്നും റിമാൻഡ് ചെയ്യാൻ തടങ്കൽ പുനഃപരിശോധനാ ജഡ്ജി ഉത്തരവിട്ടു. തീവ്രവാദ, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെന്‍റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റുമായി സഹകരിച്ച് നടത്തിയ ആസൂത്രിത ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള പണത്തിന്‍റെ ഒഴുക്ക് നിരീക്ഷിച്ചുകൊണ്ടുള്ള ഊർജ്ജിതമായ അന്വേഷണത്തിൽ പ്രതികൾ സൗഹൃദ രാജ്യങ്ങളിലെ നിരവധി വ്യാപാരികളുമായി ഏകോപിപ്പിച്ചുകൊണ്ട് ഒരു നിയമവിരുദ്ധ സാമ്പത്തിക ശൃംഖല കൈകാര്യം ചെയ്തതായി അധികൃതർ കണ്ടെത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam