വീട്ടിൽ കഞ്ചാവ് കൃഷിയും വിൽപ്പനയും; കുവൈത്തിൽ സ്വദേശി അറസ്റ്റിൽ, പിടിച്ചെടുത്തത് ആറ് കിലോ കഞ്ചാവും ഹാഷിഷും

Published : Aug 12, 2026, 03:13 PM IST
cannabis seized

Synopsis

കുവൈത്തിലെ ദോഹയിൽ കഞ്ചാവ് കൃഷി ചെയ്യുകയും വിൽക്കുകയും ചെയ്ത കുവൈത്തി പൗരനെ അധികൃതർ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ആറ് കിലോഗ്രാം കഞ്ചാവും, ഹാഷിഷും, 17,820 ദിനാർ പണവും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തും ഉപയോഗവും തടയാനുള്ള നടപടികൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ദോഹ പ്രദേശത്ത് കഞ്ചാവ് കൃഷി ചെയ്യുകയും മയക്കുമരുന്ന് വിൽപ്പനയ്ക്കും നടത്തുകയും വ്യക്തിഗത ഉപയോഗത്തിനായി ഇവ കൈവശം വെക്കുകയും ചെയ്ത കേസിൽ കുവൈത്തി പൗരനെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്റർനാഷണൽ കൺട്രോൾ വിഭാഗം നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കൃഷി ചെയ്യുന്ന സ്ഥലവും അന്വേഷണ സംഘം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ ആറ് കിലോഗ്രാം കഞ്ചാവ്, 250 ഗ്രാം ഹാഷിഷ്, കഞ്ചാവ് കൃഷിക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, 17,820 കുവൈത്തി ദിനാർ പണം എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കൃഷി, കൈവശം വയ്ക്കൽ, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ടാണ് അന്വേഷണം തുടരുന്നത്. അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും മറ്റ് തെളിവുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. മയക്കുമരുന്ന് കടത്ത്, കൃഷി, ഉപയോഗം എന്നിവ തടയുന്നതിനുള്ള പരിശോധനകളും നടപടികളും ശക്തമായി തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുറഞ്ഞ ചെലവിൽ മികച്ച ലാഭം; സൗദിയിലെ മരുഭൂമിയിൽ വിപ്ലവം സൃഷ്ടിച്ച് 'മുരിങ്ങ കൃഷി'
ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണ പദ്ധതി; ഐഎസുമായി ബന്ധമെന്ന് സംശയം, കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ