മാസ്‌ക് ധരിക്കാന്‍ പറഞ്ഞ പ്രവാസിയുടെ മുഖത്ത് ഇടിച്ചു; സ്വദേശിക്കെതിരെ പരാതി

By Web TeamFirst Published Dec 13, 2020, 11:38 PM IST
Highlights

അവിടെയുണ്ടായിരുന്ന ഫിലിപ്പീന്‍സ് സ്വദേശിയായ തൊഴിലാളി ഇയാളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളി തന്നെ അപമാനിച്ചതായി തോന്നിയ കുവൈത്ത് സ്വദേശി ഇയാളെ ആക്രമിക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഫിലിപ്പീന്‍സ് സ്വദേശിയുടെ മുഖത്ത് സ്വദേശി ഇടിച്ചതായി പരാതി. ഫിലിപ്പീന്‍സ് സ്വദേശിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഷാബ് ഏരിയയിലെ അല്‍ഫ ഫ്യുവല്‍ സ്റ്റേഷന് സമീപമുള്ള കഫേയിലെത്തിയതാണ് കുവൈത്ത് പൗരന്‍. അവിടെയുണ്ടായിരുന്ന ഫിലിപ്പീന്‍സ് സ്വദേശിയായ തൊഴിലാളി ഇയാളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളി തന്നെ അപമാനിച്ചതായി തോന്നിയ കുവൈത്ത് സ്വദേശി ഇയാളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആക്രമണമേറ്റെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം ഫിലിപ്പീന്‍സ് പൗരന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
 

click me!