കുവൈത്തിനെ നടുക്കിയ കൊലപാതകം; വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും വെടിവെച്ചു കൊന്ന സ്വദേശി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Published : Aug 17, 2026, 04:01 PM ISTUpdated : Aug 17, 2026, 04:02 PM IST
police vehicle light

Synopsis

വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും വെടിവെച്ചു കൊന്ന സ്വദേശി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രതി, തന്‍റെ ഷോട്ട്ഗൺ ഉപയോഗിച്ച് ഭാര്യയെയും മകളെയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ റാബിയ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെ സ്വന്തം വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരൻ പിടിയിലായി. പ്രതി, തന്‍റെ ഷോട്ട്ഗൺ ഉപയോഗിച്ച് ഭാര്യയെയും മകളെയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഇളയ മകന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊലപാതകത്തിന് ശേഷം പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ അധികൃതർ അന്വേഷണം നടത്തി വരികയാണ്.

കുവൈത്തിൽ കെട്ടിടത്തിന് തീപിടിച്ചു

കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മരണപ്പെട്ടത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ചയാണ് സംഭവം നടന്നത്. തീപിടിത്തത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് യൂണിറ്റിന് വിവരം ലഭിച്ച ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരും ആംബുലൻസും ഫയർഫോഴ്സ് വിഭാഗവും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. രക്ഷാപ്രവർത്തനത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും; വരും ദിവസങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
റഫറിയായി അച്ഛൻ, മത്സരാർത്ഥിയായി മകൻ; ലോക കരാട്ടെ വേദിയിൽ കേരളത്തിന്‍റെ അഭിമാനമായി തൃശൂർ സ്വദേശികൾ