പ്രവാസിയെ മര്‍ദിച്ച് വീഡിയോ ചിത്രീകരിച്ചയാള്‍ക്ക് 17 വര്‍ഷം ജയില്‍ ശിക്ഷ

By Web TeamFirst Published Aug 2, 2019, 3:33 PM IST
Highlights

മുഖത്തുള്‍പ്പെടെ മര്‍ദനമേറ്റ ഈജിപ്തുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ മര്‍ദിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച പ്രതി, ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

കുവൈത്ത് സിറ്റി: പ്രവാസിയെ ക്രൂരമായി മര്‍ദിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്ക് കുവൈത്ത് കോടതി ശിക്ഷ വിധിച്ചു. കുവൈത്തി പൗരന് 17 വര്‍ഷം ജയില്‍ ശിക്ഷയാണ് വിധിച്ചത്. അല്‍ ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ സോണില്‍ വെച്ചാണ് ഈജിപ്‍ഷ്യന്‍ പൗരനെ ഇയാള്‍ മര്‍ദിച്ചത്.

മുഖത്തുള്‍പ്പെടെ മര്‍ദനമേറ്റ ഈജിപ്തുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ മര്‍ദിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച പ്രതി, ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിന് 15 വര്‍ഷം ജയില്‍ ശിക്ഷയും മര്‍ദിച്ചതിനും കടയ്ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയതിനുമായി രണ്ട് വര്‍ഷം ശിക്ഷയുമാണ് വിധിച്ചത്.

click me!