
കുവൈത്ത് സിറ്റി: വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അനുയോജ്യനായ വരനെ കണ്ടെത്തി നല്‍കണമെന്നും സാമൂഹിക മാധ്യമങ്ങളിലെ തന്‍റെ ഫോളോവേഴ്സിനോട് അഭ്യര്‍ത്ഥിച്ച് കുവൈത്തി ഗായികയും നടിയുമാ ഷംസ് അല്‍കുവൈതിയ്യ. ഇന്‍സ്റ്റാഗ്രാം, സ്നാപ് ചാറ്റ്, എക്സ് പ്ലാറ്റ്ഫോമുകളിലെ ഫോളോവേഴ്സിനോടാണ് തനിക്ക് വരനെ കണ്ടെത്തി നല്‍കണമെന്ന് ഷംസ് അഭ്യര്‍ത്ഥിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവാഹിതയായി സ്വസ്ഥവും സുരക്ഷിതവുമായ കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായും ഷംസ് അല്‍കുവൈതിയ്യ അറിയിച്ചു. ഷംസ് ബന്ദര്‍ നായിഫ് അല്‍അസ്‌ലമിയാണ് ഷംസ് അല്‍കുവൈതിയ്യ എന്ന പേരിൽ പ്രശസ്തയായത്. 1980 ഏപ്രില്‍ 28 ന് സൗദി പിതാവിനും കുവൈത്തി മാതാവിനും ജനിച്ച ഷംസിന് രണ്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് മാതാവ് കുവൈത്തി പൗരനെ വിവാഹം കഴിച്ചു. മാതാവിനും രണ്ടാനച്ഛനുമൊപ്പം കുവൈത്തിൽ വളർന്ന ഷംസ് 2015 ല്‍ സൗദി, കുവൈത്ത് പൗരത്വങ്ങള്‍ ഒഴിവാക്കിയതായി അറിയിച്ചിരുന്നു. നിലവിൽ സെന്‍റ് കിറ്റ്‌സ് ആൻഡ് നെവിസ് രാജ്യത്തെ പൗരത്വമാണ് ഷംസിനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam