സൈനിക താവളങ്ങളിൽ നേരിട്ടെത്തി കുവൈത്ത് കിരീടാവകാശി, രാജ്യസുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തി മടക്കം

Published : Mar 15, 2026, 02:29 PM IST
kuwaits crown prince visit

Synopsis

കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ് രാജ്യത്തെ വിവിധ സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും സന്ദർശിച്ചു. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സായുധ സേനയുടെയും മറ്റ് സുരക്ഷാ വിഭാഗങ്ങളുടെയും പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സൈനിക താവളങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ് നേരിട്ടെത്തി സന്ദർശനം നടത്തി. പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹ്, ആർമി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ദരാജ് സാദ് അൽ-ഷുറൈൻ, ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ശൈഖ് സബാഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് എന്നിവരും മന്ത്രാലയത്തിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കിരീടാവകാശിയെ അനുഗമിച്ചു.

സന്ദർശനത്തിന്‍റെ തുടക്കത്തിൽ സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്‍റെ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും മാതൃരാജ്യത്തിന്‍റെ കാവൽഭടന്മാരായ സൈനികർക്ക് അദ്ദേഹം കൈമാറി. രാജ്യത്തിന്‍റെ സുരക്ഷ കാക്കുന്നതിൽ സായുധ സേനയും വ്യോമ പ്രതിരോധ സേനയും കാഴ്ചവെക്കുന്ന വീരോചിതമായ പ്രകടനത്തിലും അസാധാരണമായ സേവനങ്ങളിലും അദ്ദേഹം അഭിമാനം രേഖപ്പെടുത്തി.

രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൈന്യത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, ജനറൽ ഫയർ ഫോഴ്സ് എന്നിവരുടെ സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കൂടാതെ വിവിധ മേഖലകളിൽ സജീവമായ മെഡിക്കൽ-മീഡിയ ടീമുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളെയും കിരീടാവകാശി പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തിന്‍റെ ഭദ്രതയ്ക്കായി എല്ലാ വിഭാഗങ്ങളും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

180 ദിവസത്തെ വിസ, പട്ടിണി കിടന്നത് ആറുമാസക്കാലം, ദുരിതക്കയത്തിൽ അബ്ദുൽ കരീമിനും നിസാമുദ്ദീനും തുണയായി കേളി
ദുബായിൽ വലിയ സ്ഫോടന ശബ്ദം കേട്ടതായി ആളുകൾ, വിശദീകരണവുമായി ദുബായ് മീഡിയ ഓഫീസ്; മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തട‌ഞ്ഞു