
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി സ്വർണ വിൽപന ഡിജിറ്റൽ പണ ഇടപാടുവഴി മാത്രമാക്കി. ആഭരണ വ്യാപാരികൾ വാങ്ങൽ, വിൽപന പ്രവർത്തനങ്ങളിൽ പണമിടപാടുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും പകരം ഡിജിറ്റൽ പണ ഇടപാടുവഴികൾ സ്വീകരിക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ തീരുമാനം പുറപ്പെടുവിച്ചു. പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പണമിടപാടുകൾ നിരോധിക്കുന്നതിനുള്ള 2025 ലെ 182-ാം നമ്പർ മന്ത്രിതല പ്രമേയം വാണിജ്യ വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ചു. സുതാര്യത വർദ്ധിപ്പിക്കുക, കള്ളപ്പണം വെളുപ്പിക്കൽ തടയുക, സാമ്പത്തിക മേൽനോട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പുതിയ നിയന്ത്രണത്തിന്‍റെ ലക്ഷ്യം.
പകരം, കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച പണമിടപാട് (നോൺ ക്യാഷ് ) രീതികളിലൂടെ മാത്രമായിരിക്കണം എല്ലാ ഇടപാടുകളും. കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഡിജിറ്റൽ പണ കൈമാറ്റ രീതികൾ ഇതിനായി ഉപയോഗിക്കാം. നടപടിക്രമങ്ങൾ ലംഘിക്കുന്ന കടകൾ അടച്ചുപൂട്ടൽ, പ്രോസിക്യൂഷന് റഫർ ചെയ്യൽ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. നിയമങ്ങളും ചട്ടങ്ങളും പ്രകാരം നിർദ്ദേശിക്കുന്ന മറ്റ് പിഴകൾക്ക് പുറമേയാണ് ഇത്. ഈ നിർദ്ദേശത്തിലൂടെ, സാമ്പത്തിക സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും നിയമവിരുദ്ധമായ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്ന് ദേശീയ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam