കുവൈത്തിൽ മയക്കുമരുന്ന് വേട്ട, ആറു പേർ പിടിയിൽ, വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു

Published : Nov 20, 2025, 05:17 PM IST
drugs seized

Synopsis

കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി മയക്കുമരുന്ന് കേസിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്തു. 3 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 5.1 കിലോഗ്രാം മരിജുവാന , 115 ഗ്രാം ഹാഷിഷ് , 6 ഗ്രാം കൊക്കെയ്ൻ എന്നിവയടക്കമാണ് പിടിച്ചെടുത്തത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി മയക്കുമരുന്ന് കേസിൽ ആറ് പ്രതികളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൻതോതിലുള്ള മയക്കുമരുന്നും ലഹരിവസ്തുക്കളുമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രതികളുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ, ഒരു പ്രത്യേക ഫീൽഡ് ടീം രൂപീകരിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതലുകൾ സഹിതം വിവിധ സ്ഥലങ്ങളിൽ വെച്ച് ഇവരെ പിടികൂടിയത്. 3 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 5.1 കിലോഗ്രാം മരിജുവാന , 115 ഗ്രാം ഹാഷിഷ് , 6 ഗ്രാം കൊക്കെയ്ൻ കൂടാതെ, വിവിധ തരത്തിലുള്ള 6,200 ലഹരി ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, വിസിറ്റ് വിസക്കാർക്ക് ഡിജിറ്റൽ ഐഡി മതി
വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്