
കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) കൊവിഡ്(covid 19) ചികിത്സയ്ക്കായി സ്ഥാപിച്ച മിശ്രിഫിലെ ഫീല്‍ഡ് ആശുപത്രിയില്‍(field hospital in Mishref ) ചികിത്സയില്‍ കഴിഞ്ഞ അവസാന രോഗിയും രോഗമുക്തി നേടി ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസമാണ് ചികിത്സയില്‍ ഉണ്ടായിരുന്ന അവസാന രോഗിയും മിശ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയത്.
ഫീല്‍ഡ് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫൗസി അല്‍ ഖുവാരി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ മേഖലയുടെ നേട്ടത്തിന് ആരോഗ്യമന്ത്രി ഡോ. ബാസ്സില്‍ അല്‍ സബാഹിനും എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ആശുപത്രി അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഫീല്‍ഡ് ആശുപത്രിയിലെ അവസാന രോഗിക്ക് യാത്രയയപ്പ് നല്‍കിയിരുന്നു.
രോഗികള്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ പല കൊവിഡ് ചികിത്സ കേന്ദ്രങ്ങളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്. രാജ്യം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് മുക്തമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കൊവിഡ് ചികിത്സയ്ക്കായി മിശ്രിഫില്‍ ഫീല്‍ഡ് ആശുപത്രി സ്ഥാപിച്ചത്. 40 ഐസിയു കിടക്കകള്‍ ഉള്‍പ്പെടെ 250ഓളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനം ഇവിടെ ഉണ്ട്.
60 വയസ് കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ നാല് ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam