
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേയ്ക്ക് വ്യവസ്ഥാപിതമായ തൊഴില്‍ കുടിയേറ്റം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനും (NSDC) തമ്മിലുളള ധാരണാപത്രം ഇക്കഴിഞ്ഞ 16 ന് ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായുളള നോര്‍ക്ക NSDC-യു.കെ റിക്രൂട്ട്മെന്റ് ആദ്യഎഡിഷനും തുടക്കമായി. യു.കെ യിലെ (യുണൈറ്റഡ് കിംങ്ഡം) എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റിന്റെ ഭാഗമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് (പുരുഷനും സ്ത്രീയും) ഒഴിവുകളിലേയ്ക്കാണ് ആദ്യഎഡിഷന്‍ റിക്രൂട്ട്മെന്റ്.
നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഇതിനായുളള അഭിമുഖം ഓണ്‍ലൈനായി നടക്കും. നഴ്സിങ്ങിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദവുമാണ് വ്യത്യസ്ത സ്പെഷ്യാലിറ്റികളിലേയ്ക്ക് ആവശ്യമായ വിദ്യാഭ്യാസയോഗ്യതകള്‍. പ്രായപരിധി 40 വയസ്സ്. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറും അനിവാര്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം 2024 ജനുവരി 31 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
Read Also - ഇല്ലാത്ത രോഗത്തിന് 12 വര്‍ഷം മരുന്ന് കഴിച്ചു, ഫലം വന്ധ്യതയും കാഴ്ചക്കുറവും! നഷ്ടപരിഹാരം തേടി യുവാവ് കോടതിയിൽ
ഒഴിവുകളുളള വിവിധ സ്പെഷ്യാലിറ്റി വാര്‍ഡുകളും ആവശ്യമായ പ്രവൃത്തിപരിചയവും (മാസത്തില്‍) താഴെപറയുന്നവയാണ്. മെഡിക്കൽ (9) കാര്‍ഡിയാക്ക് (18), സർജിക്കൽ വാർഡ് (9) , റെസ്പിറേറ്ററി (18), ഡേ സർജറി (18), കാത്ത് ലാബ്/തിയറ്ററുകൾ/ഐസിയു വിലേയ്ക്ക് ബിരുദാനന്തര ബിരുദത്തിനുശേഷമുളള 18 മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് എക്സ്റ്റന്‍ഷന്‍ സാധ്യതയുളള മൂന്നുവര്‍ഷത്തെ കരാര്‍ നിയമനമാണ് ലഭിക്കുക. 27000-32000 ബ്രിട്ടീഷ്പൗണ്ടാണ് അടിസ്ഥാന ശമ്പളം (വാര്‍ഷികം). ഇതോടൊപ്പം യു.കെ യിലെ നിയമമനുസരിച്ചുളള മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. പൂര്‍ണ്ണവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളില്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ