Asianet News MalayalamAsianet News Malayalam

ഇല്ലാത്ത രോഗത്തിന് 12 വര്‍ഷം മരുന്ന് കഴിച്ചു, ഫലം വന്ധ്യതയും കാഴ്ചക്കുറവും! നഷ്ടപരിഹാരം തേടി യുവാവ് കോടതിയിൽ

തനിക്ക് പ്രമേഹമുണ്ടെന്ന് പറഞ്ഞപ്പോൾ യുവാവ് ശരിക്കും ഞെട്ടുകയായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം 12 വർഷത്തിലുടനീളം അദ്ദേഹം മരുന്നുകൾ കഴിച്ചു. 

medical mistake results impotence and Blindness in young kuwaiti
Author
First Published Jan 24, 2024, 4:57 PM IST

കുവൈത്ത് സിറ്റി: തെറ്റായ രോഗനിര്‍ണയവും ചികിത്സയും മൂലം കുവൈത്ത് സ്വദേശിയായ യുവാവിന് വന്ധ്യതയും കാഴ്ചക്കുറവും സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കേസ്. ദീര്‍ഘകാലത്തെ തെറ്റായ രോഗനിര്‍ണയവും ഇതേ തുടര്‍ന്ന് 12 വര്‍ഷം മരുന്ന് കഴിച്ചതും കാരണമാണ് തനിക്ക് വന്ധ്യതയും കാഴ്ച സംബന്ധമായ പ്രശ്നങ്ങളും സംഭവിച്ചതെന്ന് വ്യക്തമാക്കിയാണ് നഷ്ടപരിഹാരത്തിനായി സ്വദേശി കോടതിയെ സമീപിച്ചത്. 

തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുകയാണ്  അഭിഭാഷകനായ മുസ്തഫ മുല്ല യൂസഫ്. പ്രമേഹത്തിന് വളരെ കാലമായി ചികിത്സയിലായിരുന്ന യുവാവിന് പിന്നീട് ഈ രോ​ഗം ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. 12 വർഷം മുമ്പ് ആരോഗ്യനില പരിശോധിക്കാൻ ആശുപത്രിയിലെത്തിയ അവിവാഹിതനായ യുവാവാണ് തന്റെ കക്ഷിയെന്ന് അഭിഭാഷകൻ മുസ്തഫ വിശദീകരിച്ചു. തനിക്ക് പ്രമേഹമുണ്ടെന്ന് പറഞ്ഞപ്പോൾ യുവാവ് ശരിക്കും ഞെട്ടുകയായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം 12 വർഷത്തിലുടനീളം അദ്ദേഹം മരുന്നുകൾ കഴിച്ചു. ഏതാനും ദിവസം മുമ്പ് ഇതേ ആശുപത്രിയിൽ എത്തിയപ്പോൾ പ്രമേഹമില്ലെന്ന് മറ്റൊരു ഡോക്ടർ അറിയിക്കുകയായിരുന്നു. മരുന്നുകൾ കഴിച്ച് വന്ധ്യതയുണ്ടായെന്നും ഡോക്ടർ അറിയിച്ചതായി യുവാവ് പറയുന്നു. 

Read Also -  400 കലാകാരന്‍മാര്‍, ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ; മോദിയുടെ വരവ് വമ്പന്‍ ആഘോഷമാക്കാൻ 'കച്ചകെട്ടി' 150 സംഘങ്ങള്‍

ഓൺലൈൻ തട്ടിപ്പില്‍ കുടുങ്ങി പ്രവാസി; നഷ്ടമായത് വന്‍ തുക, അന്വേഷണത്തില്‍ കണ്ടെത്തിയത്...

കുവൈത്ത് സിറ്റി: കുവൈത്തില്‍  ഓൺലൈൻ തട്ടിപ്പില്‍ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് 3,000 ദിനാര്‍. മെയ്ദാന്‍ ഹവല്ലി പോലീസ് സ്റ്റേഷനിലാണ് പ്രവാസി പരാതി നല്‍കിയത്. ഒരു പ്രാദേശിക ഫോൺ നമ്പർ ഉപയോഗിച്ച് പൊലീസായി ആൾമാറാട്ടം നടത്തിയ ഒരാളിൽ നിന്ന് കോള്‍ വന്നുവെന്നാണ് പ്രവാസിയുടെ പരാതിയിൽ പറയുന്നത്. ആഭ്യന്തര മന്ത്രാലയ ജീവനക്കാരായി ആൾമാറാട്ടം നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പുതിയ തട്ടിപ്പ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്‍റെ ഞെട്ടലിലാണ് അധികൃതര്‍.

തന്‍റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാൻ ശ്രമിച്ചതിനാല്‍ ഇത് സസ്പെൻഡ് ചെയ്യാൻ ഒടിപി ആവശ്യപ്പെടുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് മൊത്തം 3,000 കുവൈത്തി ദിനാര്‍ ആണ് നഷ്ടപ്പെട്ടത്. ആദ്യം 1000 ദിനാറും പിന്നീട് 2000 ദിനാറുമാണ് നഷ്ടപ്പെട്ടത്. ഒരു പ്രവാസിയുടെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ വിളിപ്പിച്ച് ചോദ്യം ചെയ്തെങ്കിലും സംഭവത്തെക്കുറിച്ചുള്ള അറിവില്ലെന്നാണ് പ്രതികരിച്ചത്. കൂടുതൽ അന്വേഷണത്തിൽ പണം പോയത് ഒരു ബംഗ്ലാദേശിയിലേക്കാണെന്ന് കണ്ടെത്തി. ഇയാള്‍ രാജ്യം വിട്ടെന്നാണ് വ്യക്തമായിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios