നി​യ​മ​ലം​ഘ​നം; ഖത്തറിൽ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ദന്തചകിത്സ യൂണിറ്റിനെതിരെ ന​ട​പ​ടി

Published : May 24, 2025, 10:39 AM IST
നി​യ​മ​ലം​ഘ​നം; ഖത്തറിൽ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ദന്തചകിത്സ യൂണിറ്റിനെതിരെ ന​ട​പ​ടി

Synopsis

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ മെഡിക്കൽ പ്രാ​ക്ടീ​ഷ​ണ​ർ​മാ​രു​ടെ പ്രൊഫഷണൽ ലൈ​സ​ൻ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാക്കി. 

ദോ​ഹ: നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ഡെന്‍റൽ യൂ​ണി​റ്റി​നെ​തി​രെ ന​ട​പ​ടി സ്വീകരിച്ച് ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. അ​നു​വ​ദി​ക്ക​പ്പെ​ട്ട ​പ്ര​വ​ർ​ത്ത​ന പ​രി​ധി​ക​ൾ​ക്ക് പു​റ​ത്ത് സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യെ​ന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ മെഡിക്കൽ പ്രാ​ക്ടീ​ഷ​ണ​ർ​മാ​രു​ടെ പ്രൊഫഷണൽ ലൈ​സ​ൻ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദ് ചെ​യ്ത​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വൈ​ദ്യ​ശാ​സ്ത്രം, ദ​ന്ത​ചി​കി​ത്സ, ശ​സ്ത്ര​ക്രി​യ എ​ന്നീ മേ​ഖ​ല​ക​ളു​ടെ പ്രാ​ക്ടീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 1983ലെ ​നി​യ​മ​ത്തി​ന്റെ​യും, പ്രൊഫ​ഷ​ണ​ൽ ലൈ​സ​ൻ​സ് പ​രി​ധി നി​യ​ന്ത്രി​ക്കു​ന്ന ച​ട്ട​ങ്ങ​ളു​ടെ​യും ന​യ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണിതെന്നും മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. 

ഖത്തറിൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പ്രവർത്തിക്കുന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീകരിച്ചുവരികയാണ്. രാ​ജ്യ​ത്തെ എ​ല്ലാ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗി​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ ബാച്ചിലർമാർക്കായി പ്രത്യേകം താമസകേന്ദ്രങ്ങൾ വരുന്നൂ, രാജ്യത്താകെ 10 മാസത്തിനിടെ 1,360 ലൈസൻസുകൾ അനുവദിച്ചു
പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും