സൗദി രാജകുടുംബത്തില്‍ കൊവിഡ് ബാധിച്ചത് ഇരുപതില്‍ താഴെ ആളുകള്‍ക്ക്

By Web TeamFirst Published May 2, 2020, 11:54 PM IST
Highlights

രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിനായി കിങ് ഫൈസല്‍ സ്‍പെഷ്യലൈസ്ഡ് ആശുപത്രി ഒഴിച്ചിട്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി.

റിയാദ്: സൗദി രാജകുടുംബത്തില്‍ ഇരുപതില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് കൊവിഡ് രോഗം ബാധിച്ചതെന്ന് സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി തുര്‍കി അല്‍ ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു. രാജകുടുംബത്തിലെ 150ഓളം പേര്‍ രോഗബാധിതരാണെന്ന തരത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിനായി കിങ് ഫൈസല്‍ സ്‍പെഷ്യലൈസ്ഡ് ആശുപത്രി ഒഴിച്ചിട്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. ഇവിടെ മറ്റ് സ്വദേശികളെയും വിദേശികളെയുമൊക്കെ ചികിത്സിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാസ്തവ വിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

click me!