
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ കൂട്ടിയിടിച്ചു. മണിക്കൂറില്‍ 110 കിലോമീറ്ററിലധികം വേഗത്തിലാണ് വ്യാഴാഴ്ച ഇവിടെ കാറ്റടിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനംനിര്‍ത്തിവെയ്ക്കക്കുകയും ചെയ്തു. ഇതിനിടെയാണ് ഖത്തര്‍ എയര്‍വേയ്‍സിന്റെ രണ്ട് വിമാനങ്ങള്‍ കാറ്റില്‍ കുട്ടിയിടിച്ചത്.
ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്ത് നിന്ന് നിരങ്ങിനീങ്ങി എയര്‍ബസ് എ350-900 വിമാനത്തില്‍ കൂട്ടിയിടിച്ചത്. രണ്ട് വിമാനങ്ങള്‍ക്കും തകരാറുകളുണ്ട്. യാത്രക്കാരോ ജീവനക്കാരോ അടക്കം ആരും സംഭവ സമയത്ത് വിമാനങ്ങളിലുണ്ടായിരുന്നില്ലെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ ക്യാമറകളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam