
കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇന്ത്യക്കാരനെ നാടുകടത്താനും രാജ്യത്ത് ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്താനും ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. പതിവ് പരിശോധനക്കിടെയാണ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തിയത്. ആത്മഹത്യാ ശ്രമത്തിന് തൊട്ടുമുമ്പ് അവർ സമയോചിതമായി ഇടപെടുകയായിരുന്നു.
അന്വേഷണത്തിൽ ഇയാൾ ഇന്ത്യൻ പൗരനാണെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ, വ്യക്തിപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ആത്മഹത്യ മാത്രമാണ് ഏക പോംവഴിയെന്നും അയാൾ സമ്മതിച്ചു. അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥർ അയാളെ നാടുകടത്താനും ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചുവെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam