നെറ്റ്‌വർക്കിൽ തകരാർ കണ്ടെത്തിയതോടെ പരിശോധന, ടെലികമ്മ്യൂണിക്കേഷൻസ് സ്റ്റേഷനിൽ കവർച്ച, 1,419 ദിനാർ വിലയുള്ള ലിഥിയം ബാറ്ററികൾ മോഷ്ടിച്ചു

Published : Oct 08, 2025, 04:51 PM IST
kuwait police

Synopsis

1,419 ദിനാർ വിലയുള്ള ലിഥിയം ബാറ്ററികളാണ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ചത്. മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ലായിലെ ഒരു ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ സ്റ്റേഷനിൽ മോഷണം. സംഭവത്തില്‍ തെളിവുകൾ ശേഖരിക്കുന്നതിനായി ഫൊറൻസിക് ടെക്നീഷ്യൻമാർ സ്ഥലത്തെത്തി. മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.

മുത്‌ലാ ഏരിയയിലെ ടെലികമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം ശ്രദ്ധയിൽപ്പെട്ടതെന്ന് കമ്പനി പ്രതിനിധി പൊലീസിനെ അറിയിച്ചു. സ്റ്റേഷനിൽ നിന്ന് മൂന്ന് ലിഥിയം ബാറ്ററികൾ മോഷണം പോയതായി കണ്ടെത്തി. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 1,419 കുവൈത്തി ദിനാറാണെന്നാണ്(KD 1,419) കമ്പനി ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കി അധികൃതർ കേസ് അന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനും തുടർനടപടികൾ സ്വീകരിക്കാനുമായി അന്വേഷണം ഊർജിതമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹനം ഇടിച്ച് കയറ്റി പ്രവാസികൾക്ക് നേരെ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു, കുവൈത്ത് പൗരൻ അറസ്റ്റിൽ
പ്രവാസികൾക്ക് 40 മണിക്കൂർ ട്രെയിനിങ്, കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു