Latest Videos

ഒമാനിലെ മത്രാ വിലായത്തില്‍ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്

By Web TeamFirst Published Jun 12, 2020, 12:13 AM IST
Highlights

ഒമാനിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധ റിപ്പോർട് ചെയ്തിട്ടുള്ള പ്രദേശമായിരുന്നു മത്രാ വിലായത്ത്. ഈ വിലായത്തിലെ രോഗവ്യാപനം 60 ശതമാനം ആയിരുന്നു.

മസ്കറ്റ്: ഒമാൻ മത്രാ വിലായത്തില്‍ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കും. കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായ സാഹചര്യത്തിലാണ് നടപടി. അതേസമയം റൂവി സൂക്കിലെ സ്ഥാപനങ്ങൾ വാരാന്ത്യങ്ങളിൽ അടച്ചിടും. ഒമാനിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധ റിപ്പോർട് ചെയ്തിട്ടുള്ള പ്രദേശമായിരുന്നു മത്രാ വിലായത്ത്. ഈ വിലായത്തിലെ രോഗവ്യാപനം 60 ശതമാനം ആയിരുന്നു. ഇപ്പോൾ രോഗ വ്യാപനം 35 ശതമാനമായി കുറഞ്ഞുവെന്നു ഒമാൻ ആരോഗ്യ മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഹമറിയ, മത്രാ സൂഖ്, വാദികബീർ വ്യവസായ മേഖല ഒഴിച്ചുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുവാൻ അനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങൾക്ക് ജൂൺ 14 ഞായറാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുവാൻ കഴിയും. രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്നത്. എന്നാൽ റൂവി സൂക്കിലെ സ്ഥാപനങ്ങൾ വാരാന്ധ്യങ്ങളിൽ അടച്ചിടുകയും വേണം.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജൂൺ പതിമൂന്നു മുതൽ ജൂലൈ മൂന്നു വരെ ദുഃഖമിൽ ലോക്ക് ഡൌൺ പ്രാബല്യത്തിൽ വരും. ദോഫാർ , ജബൽ അഖ്‌താർ എന്നി ഒമാനിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും ശനിയാഴ്ച മുതൽ ലോക്ക് ഡൌൺ പരിധിയിൽ ഉൾപെടും. ഈ കേന്ദ്രങ്ങളിലേക്ക് ആർക്കും പ്രവേശനം ഉണ്ടായിരിക്കയില്ലയെന്നും ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് അൽ സൈദി പറഞ്ഞു.

click me!