
റിയാദ്: പറക്കുന്നതിനിടെ വിമാനത്തില്‍ വെച്ച് ക്യാബിന്‍ മാനേജര്‍ മരിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. ജിദ്ദയില്‍ നിന്ന് ലണ്ടനിലേക്ക് പോകേണ്ട സൗദി എയര്‍ലൈന്‍സ് വിമാനമാണ് അടിയന്തരമായി വഴിതിരിച്ചു വിട്ടത്. വിമാനം കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എസ് വി119 വിമാനമാണ് കെയ്റോ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത്.
ജൂൺ 26നാണ് സംഭവം. സൗദി എയര്‍ലൈന്‍സ് വിമാനത്തിലെ ക്യാബിന്‍ മാനേജരായ മൊഹ്സെന്‍ ബിന്‍ സഈദ് അല്‍സഹ്റാനിക്ക് വിമാനത്തിനുള്ളില്‍ വെച്ച് അടിയന്തര വൈദ്യസഹായം ആവശ്യമായി വരികയായിരുന്നു. ശാരീരികാസ്വാസ്ഥ്യം തോന്നിയ ഇദ്ദേഹത്തിന് ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി. വിമാനം കെയ്റോ എയര്‍പോര്‍ട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹം മരണപ്പെടുകയായിരുന്നു. കെയ്റോയില്‍ വിമാനം ഇറക്കിയപ്പോള്‍ അല്‍സഹ്റാനിയുടെ മരണം സ്ഥിരീകരിച്ചു. ക്രൂ അംഗങ്ങളുടെയും മെഡിക്കല്‍ ലൈസന്‍സുള്ള യാത്രക്കാരുടെയും സഹായത്തോടെ അല്‍സഹ്റാനിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കെയ്റോ വിമാനത്താവളത്തിലെത്തിച്ചപ്പോൾ ഇദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നെന്ന് സൗദി എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. ക്യാബിന്‍ മാനേജരുടെ മരണത്തില്‍ സൗദി എയര്‍ലൈന്‍സ് അനുശോചനം അറിയിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഈജിപ്തിലെ സൗദി എംബസിയുമായി ഏകോപനം പുരോഗമിക്കുകയാണെന്ന് സൗദി എയർലൈൻസ് അധികൃതർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ