Oman Weather warning: ന്യൂനമര്‍ദം; ഒമാനില്‍ നാളെ മുതല്‍ വീണ്ടും മഴയ്‍ക്ക് സാധ്യത

Published : Jan 14, 2022, 03:15 PM IST
Oman Weather warning: ന്യൂനമര്‍ദം; ഒമാനില്‍ നാളെ മുതല്‍ വീണ്ടും മഴയ്‍ക്ക് സാധ്യത

Synopsis

ഒമാനില്‍ മുസന്ദം ഗവര്‍ണറേറ്റിലും നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിന്റെ ചില ഭാഗങ്ങളിലും ജനുവരി 15 മുതല്‍ ഏതാനും ദിവസങ്ങളില്‍ ന്യൂനമര്‍ദം കാരണമുള്ള മഴയ്‍ക്ക് സാധ്യതയുണ്ടെന്ന്മു ന്നറിയിപ്പ്.

മസ്‍കത്ത്: വരും ദിവസങ്ങളില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനമര്‍ദം (Low pressure) കാരണമുള്ള മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് (Rain forecasted) മുന്നറിയിപ്പ്. മുസന്ദം ഗവര്‍ണറേറ്റിലും (Musandam Governorate) നോര്‍ത്ത് അല്‍ ബാത്തിന (North Al Batinah) ഗവര്‍ണറേറ്റിന്റെ ചില ഭാഗങ്ങളിലും മഴയ്‍ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനില്‍ അറിയിച്ചിരിക്കുന്നത്. ജനുവരി 15 മുതല്‍ ഏതാനും ദിവസങ്ങളില്‍ ഇപ്പോഴത്തെ ന്യൂനമര്‍ദത്തിന്റെ സ്വാധീനം നിലനില്‍ക്കുമെന്നാണ് പ്രവചനം. 

യുഎഇയിലും ഈ വാരാന്ത്യത്തിലും അടുത്തയാഴ്‍ചയും യുഎഇയില്‍ പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന്  യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ തന്നെ അറിയിച്ചിരുന്നു. ജനുവരി 15 മുതല്‍ 19 വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്‍ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളത്. 

യുഎഇയിലുടനീളം വെള്ളിയാഴ്‍ച കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ( ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് അതീവ ശ്രദ്ധയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

അബുദാബിയില്‍ അല്‍ ഷവാമീഖ്, അല്‍ ഷംഖ, ബനിയാസ്, അല്‍ റഹ്‍ബ, ശഖബൂത്ത് സിറ്റി, അല്‍ ശഹാമ, അല്‍ റീഫ്, അല്‍ ഫലാഹ് എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു‍. അബുദാബിയിലെ നിരവധി റോഡുകളില്‍ വാഹനങ്ങളുടെ പരമാവധി വേഗത വെള്ളിയാഴ്‍ച രാവിലെ 80 കിലോമീറ്ററായി പരമിതപ്പെടുത്തുകയും ചെയ്‍തു. യുഎഇയില്‍ രാത്രിയിലും കാലാവസ്ഥ പൊതുവേ മേഘാവൃതമായിരിക്കുമെന്നും പരമാവധി 35 കിലോമീറ്റവര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ