800 ഇലക്ട്രിക് കാറുകൾ സൗദിയിൽ അസംബിൾ ചെയ്ത് ലൂസിഡ് കമ്പനി

Published : Dec 20, 2023, 09:50 PM IST
800 ഇലക്ട്രിക് കാറുകൾ സൗദിയിൽ അസംബിൾ ചെയ്ത് ലൂസിഡ് കമ്പനി

Synopsis

2026ഓടെ കാർ നിർമാണം പൂർണമായും സൗദിയിലാവും

റിയാദ്: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് കമ്പനി സൗദി അറേബ്യയിൽ ഇതുവരെ ഏകദേശം 800 കാറുകൾ അസംബിൾ ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. അമേരിക്കക്ക് പുറത്തെ ലൂസിഡിെൻറ ആദ്യത്തെ ഫാക്ടറിയായിരുന്നു ഇത്. കമ്പനിയുടെ വലിയൊരു ഭാഗം ഒാഹരി സ്വന്തമാക്കി സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ മുൻകൈയ്യിൽ പ്രതിവർഷം 5,000 ഇലക്ട്രിക് കാറുകളുടെ പ്രാരംഭ ഉൽപാദന ശേഷി ലക്ഷ്യമിട്ടാണ് ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചത്.

200ലധികം സ്വദേശി ജീവനക്കാർ കമ്പനിയിൽ ഇപ്പോൾ പരിശീലനം നേടുകയാണ്. അമേരിക്കയിലാണ് വാഹനത്തിൻറെ ഭാഗങ്ങൾ നിർമിക്കുന്നതെന്നും അതിെൻറ അസംബിളിങ് പ്രക്രിയ മാത്രമാണ് സൗദിയിൽ ഇപ്പോൾ നടക്കുന്നതെന്നും ലൂസിഡ് കമ്പനി ഗ്ലോബൽ വൈസ് പ്രസിഡൻറ് ഫൈസൽ സുൽത്താൻ പറഞ്ഞു. 

സൗദി ഫാക്ടറിയിൽ ബാറ്ററി വീണ്ടും കണക്റ്റ് ചെയ്യുക, ടയറുകൾ സ്ഥാപിക്കുക, കാറിെൻറ പ്രവർത്തനം പരിശോധിക്കുക തുടങ്ങിയ ജോലികളാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിദിനം 16 മുതൽ 20 വരെ വാഹനങ്ങളാണ് നിർമിക്കുന്നത്. ഇലക്ട്രിക് കാർ വ്യവസായത്തിനായി ഒരു കേന്ദ്രം സൃഷ്ടിക്കാനുള്ള സർക്കാരിെൻറ പദ്ധതികളുടെ ഭാഗമായാണ് സൗദിയിൽ ലൂസിഡ് കമ്പനി ആരംഭിച്ചത്. 

Read Also -  ഒരു മാസം ജോലിയില്ല, ഭക്ഷണമോ കുടിവെള്ളമോ ഇല്ല; തൊഴിൽ ചൂഷണത്തിനിരയായ മലയാളികളടക്കമുള്ള 12 പേരെ നാട്ടിലെത്തിച്ചു

ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും; ഏകീകൃത പോർട്ടലുമായി സൗദി അറേബ്യ 

റിയാദ്: സൗദി അറേബ്യയിൽ ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും. അതിനായി ഒറ്റ വെബ് പോർട്ടലിൽ നിലവിൽ വന്നു. ‘സൗദി വിസ’ എന്ന പേരിലാണ് ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. 

ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴിൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുമുള്ള വിസകളാണ് ഈ പോർട്ടലിലൂടെ ലഭ്യമാക്കുക. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സുഗമമായി പൂർത്തീകരിക്കുന്നതിന് 30ലധികം മന്ത്രാലയങ്ങൾ, അധികാരികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പോർട്ടൽ സഹായിക്കും.

വിസ അനുവദിക്കാൻ നേരത്തെ അപേക്ഷ സ്വീകരിച്ച് 45 ദിവസത്തിൽ കൂടുതൽ സമയം ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഡിജിറ്റൽ പരിവർത്തനത്തിെൻറ ഫലമായി സ്ഥിതിഗതികൾ മാറി. അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ ഇന്ന് ഇഷ്യൂ ചെയ്യാൻ കഴിയും. വിസ ഇഷ്യു ചെയ്യൽ നടപടിക്രമങ്ങൾ പ്ലാറ്റ്ഫോമിലൂടെ സ്വമേധയാ പൂർത്തിയാകും. ഏതൊക്കെ വിസകൾ ലഭ്യമാണെന്ന് അറിയാൻ അപേക്ഷകനെ സഹായിക്കുന്ന ഒരു സ്‌മാർട്ട് സെർച്ച് എൻജിൻ, വിസകൾ നൽകുന്നതിനും പിന്നീട് വീണ്ടും അപേക്ഷിക്കുന്നതിനും സൗകര്യമൊരുക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത വ്യക്തിഗത ഫയലും ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വിസ ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിന് നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിപുലമായതും ഏകീകൃതവുമായ സംവിധാനങ്ങളും പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്. ഡാറ്റയുടെ സാധുത പരിശോധിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക സംവിധാനവും ഇതിൽ ഉപയോഗിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം