
അബുദാബി: സ്ഥാപനത്തിലെ ജീവനക്കാരോടുള്ള സ്നേഹവും കരുണയും എപ്പോഴും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ മറ്റ് ബിസിനസുകാരിൽ നിന്ന് വ്യത്യസ്തനാക്കാറുണ്ട്. ഒരു ബിസിനസുകാരൻ എന്നതിലുപരി ഏവരുടെയും മനസ്സിൽ യൂസഫലി ഇടം പിടിച്ചതും ഇക്കാര്യം കൊണ്ടാണ്. ഇപ്പോൾ തന്റെ ഒരു ജീവനക്കാരന്റെ മയ്യത്ത് നിസ്കാരത്തിൽ പങ്കെടുക്കുന്ന യൂസഫലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർ വൈസറും തിരൂർ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്റെ മയ്യിത്ത് നിസ്കാരത്തിലാണ് യുസഫലി പങ്കെടുത്തത്. ഹൃദയാഘാതം മൂലമാണ് ഷിഹാബുദ്ധീൻ മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങളാണ് യൂസഫലി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.
`ഹൃദയാഘാതം മൂലം അന്തരിച്ച അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർ വൈസറും തിരൂർ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്റെ മയ്യിത്ത് നിസ്കാരം. അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ' എന്നായിരുന്നു പോസ്റ്റ്. ഇതിനോടകം തന്നെ 40 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ