ചെറുകിട ബിസിനസ്സുകൾക്ക് സഹായം: ലുലു മണി ബിസിനസ് മാസ്റ്റർകാർഡുമായി ധാരണാപത്രം ഒപ്പുവച്ചു

Published : Oct 07, 2026, 10:53 PM IST
Lulu Money

Synopsis

മാസ്റ്റർകാർഡിന്റെ സേവനങ്ങൾ കൂടുതൽ മികച്ചതും വൈവിധ്യവുമായ സാമ്പത്തിക സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കും. കൂടാതെ കൂടുതൽ ബൃഹത്തായ എസ്.എം.ഇ സാമ്പത്തിക സേവനങ്ങളും ലഭ്യമാകും.

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ കീഴിലുള്ള ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ കേന്ദ്രീകരിക്കുന്ന സാമ്പത്തിക സേവന പ്ലാറ്റ്ഫോം ലുലു മണി ബിസിനസ് മാസ്റ്റർകാർഡുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. എസ്.എം.ഇ സ്ഥാപനങ്ങൾക്ക് കൂടുതൽ മികച്ച ഒരു സാമ്പത്തിക സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം.

അബുദാബി ഇൻവെസ്റ്റോപ്പിയ ബ്രിഡ്ജിൽ വച്ചാണ് എം.ഒ.യു ഒപ്പിട്ടത്. യു.എ.ഇ ടൂറിസം, ഇക്കോണമി മന്ത്രി അബ്ദുല്ല ബിൻ തുഖ് അൽ മാരി, നിക്ഷേപവകുപ്പ് മന്ത്രി മുഹമ്മദ് ഹസ്സൻ അൽസുവൈദി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ്, മാസ്റ്റർകാർഡ് ഇ.ഇ.എം.ഇ.എ മാർക്കറ്റ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മീറ്റ് ഗുണേ എന്നിവർ പങ്കെടുത്തു.

ലുലു മണി ബിസിനസ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ 17 വർഷത്തെ സാന്നിധ്യത്തിന്റെ ബാക്കിയാണ്. മാസ്റ്റർകാർഡ് എസ്.എം.ഇ കോൺഫിഡൻസ് ഇൻഡക്സ് 2026 പ്രകാരം യു.എ.ഇയിലെ ചെറുകിട ബിസിനസ്സുകൾ അടുത്ത 12 മാസം തങ്ങളുടെ ഭാവിയെക്കുറിച്ച് 74 ശതമാനം ശുഭപ്രതീക്ഷ പുലർത്തുന്നുണ്ട്. പേയ്മെന്റുകൾ, ചെലവ് നിയന്ത്രണം, ക്യാഷ് ഫ്ലോ തുടങ്ങിയ കാര്യങ്ങളിൽ ഡിജിറ്റലായും സാമ്പത്തികമായും എസ്.എം.ഇകൾക്കുള്ള ആവശ്യങ്ങൾ കൂടി വരുകയാണ്.

പുതിയ പങ്കാളിത്തം അനുസരിച്ച് ലുലു മണി ബിസിനസ് ഇടപാടുകൾക്കും പണം കൈകാര്യം ചെയ്യാനും മാത്രമല്ല, നാളെ എങ്ങനെ വളരും എന്നതിലും എസ്.എം.ഇകളെ സഹായിക്കും. ലുലു മണി ബിസിനസ് അക്കൌണ്ടുകൾ റുയ ആണ് ഇഷ്യൂ ചെയ്യുക. സെൻട്രൽ ബാങ്ക് ഓഫ് ദി യു.എ.ഇയുടെ ലൈസൻസുള്ള ഇസ്ലാമിക് ബാങ്കാണ് റുയ. മാസ്റ്റർകാർഡിന്റെ സൊല്യൂഷനുകളും ഇതോടൊപ്പം ചേരുമ്പോൾ കൂടുതൽ സാമ്പത്തിക സേവനങ്ങളും മൂല്യവർധിത സേവനങ്ങളും ലഭ്യമാകും.

“എസ്.എം.ഇകൾ യു.എ.ഇയുടെ വളർച്ചയിൽ മുഖ്യ പങ്കാണ് വഹിക്കുന്നത്. സാമ്പത്തിക വ്യവസ്ഥ ഡിജിറ്റലാകുമ്പോൾ അവരും മാറുകയാണ്. പുതിയ പങ്കാളിത്തത്തിലൂടെ ഞങ്ങൾ പേയ്മെന്റുകൾ സ്വീകരിക്കാനുള്ള സംവിധാനവും എസ്.എം.ഇ സേവനങ്ങളുടെ വളർച്ചയും ഉറപ്പുവരുത്തുകയാണ്. മാസ്റ്റർകാർഡിന്റെ ആഗോളതലത്തിലുള്ള ലക്ഷ്യങ്ങളിലൊന്നാണ് ലോകം മുഴുവനുള്ള 500 ദശലക്ഷം ആളുകളെയും ചെറുകിട ബിസിനസ്സുകളെയും സാമ്പത്തിക ആരോഗ്യമുള്ളതാക്കി 2030-നുള്ളിൽ മാറ്റുക എന്നത്.” – മെറ്റെ ഗുണേ പറഞ്ഞു.

“ബാങ്കിങ് സംവിധാനം, സാങ്കേതികവിദ്യ, ബിസിനസ്സുകളുടെ ആവശ്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നത് ആശ്രയിച്ചിരിക്കും എസ്.എം.ഇയുടെ ഭാവി എന്താകും എന്നത്. ഒരു കമ്മ്യൂണിറ്റി ബാങ്ക് എന്ന നിലയ്ക്ക് ഞങ്ങൾ ഷരിയ അനുസരിച്ചുള്ള ബാങ്കിങ് അടിത്തറയാണ് നൽകുന്നത്. ഇതിൽ ലുലു ഫിനാഷ്യൽ ഹോൾഡിങ്സിന്റെ പ്രാവീണ്യവും സഹായകമാകും. കൂടാതെ മാസ്റ്റർകാർഡിന്റെ ആഗോള പേയ്മെന്റ്സ് ടൂളുകളും വളരാൻ ഞങ്ങളെ സഹായിക്കും.” – ക്രിസ്റ്റോഫ് കോസ്റ്റർ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബൈയിൽ ഷെയറിങ് താമസത്തിന് കടുത്ത നിയന്ത്രണം; കുടുംബങ്ങളും ബാച്ചിലർമാരും ഇനി ഒരുമിച്ച് താമസിക്കില്ല
നിയമലംഘകർക്കെതിരെ നടപടി ശക്തമാക്കി ബഹ്‌റൈൻ; 547 പ്രവാസികളെ കൂടി നാടുകടത്തി