
രാജ്യാന്തര മികവിനുള്ള ബ്രാൻഡ് ഓഫ് ദി ഇയർ അവാർഡ് ലുലു ഗ്രൂപ്പിന് ലഭിച്ചു. ലണ്ടനിലെ കെൻസിങ്ടൺ പാലസിൽ നടന്ന വേൾഡ് ബ്രാൻഡിങ് അവാർഡ് ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി അവാർഡ് ഏറ്റുവാങ്ങി. ബ്രാൻഡിന്‍റെ നിലവാരം, ഓൺലൈൻ വോട്ടിങ്ങിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം, മാർക്കറ്റ് പഠനം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.
അംഗീകാരം അഭിമാനാർഹമാണെന്നും കൂടുതൽ ദൗത്യങ്ങൾ ഏറ്റെടുക്കാൻ ഊർജം പകരുന്നതായും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷറഫ് അലി പറഞ്ഞു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ടേബിൾസ് ശൃംഖലകളുടെ സിഇഒ ഷഫീന യൂസഫലി, ഡയറക്ടർ മുഹമ്മദ് അൽതാഫ്, ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ വി.നന്ദകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam