
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ലുലു ഗ്രൂപ്പിന്റെ കേരളത്തിലെയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേയും നിലവിലെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാവി പദ്ധതികളെപ്പറ്റിയും യൂസഫലി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. രാജ്യത്തെ ഭക്ഷ്യമേഖലയിൽ ലുലു ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
കർണാടകയിൽ വമ്പൻ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; 2000 കോടിയുടെ ധാരണാപത്രം ഒപ്പുവെച്ചു
നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് എം എ യൂസഫലി
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച വിവിധ ഉത്തേജക പദ്ധതികൾ നടപ്പാക്കിയതിലൂടെ രാജ്യത്തെ കർഷകർക്കും ഭക്ഷ്യ സുരക്ഷക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തുവെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ