വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ല, തന്‍റെ പേര് വലിച്ചിഴയ്‌ക്കരുത്; വിമാനത്താവള വിവാദത്തില്‍ എംഎ യൂസഫലി

Published : Aug 26, 2020, 11:41 PM ISTUpdated : Aug 26, 2020, 11:53 PM IST
വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ല, തന്‍റെ പേര് വലിച്ചിഴയ്‌ക്കരുത്; വിമാനത്താവള വിവാദത്തില്‍ എംഎ യൂസഫലി

Synopsis

സ്വകാര്യവത്കരണം വളർച്ചയ്ക്ക് അനിവാര്യം. വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കേണ്ടെന്നും യൂസഫലി ഏഷ്യാനെറ്റ് ന്യൂസിനോട്. 

ദുബായ്: തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അനാവശ്യ വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ലെന്ന് എം എ യൂസഫലി അഭിപ്രായപ്പെട്ടു. സ്വകാര്യവല്‍ക്കരണത്തിലൂടെ വിമാനത്താവളങ്ങള്‍ക്ക് വളര്‍ച്ച കൈവരിക്കാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട ഇടപാടില്‍ തന്‍റെ പേര് വലിച്ചിഴക്കേണ്ടതില്ല. മാധ്യമങ്ങളെ വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും യൂസഫലി അഭിപ്രായപ്പെട്ടു. 

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച എം എ യൂസഫലി, ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്‍റെ പേര് ചേര്‍ക്കുന്നതിലെ അതൃപ്തി പ്രകടിപ്പിച്ചു. ഭാവിയില്‍ കേരള സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിക്ഷേപം നടത്താന്‍ താന്‍ തയ്യാറാണ്. വിമാനത്താവള വിഷയത്തില്‍ കേരള സര്‍ക്കാരും കേന്ദ്രവും അനാവശ്യ വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ല, സ്വകാര്യവത്കരണം വിമാനത്താവള വികസനത്തിന് വേഗം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തകാലത്ത് മാധ്യമങ്ങള്‍ക്ക് നേരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളോടും യൂസഫലി പ്രതികരിച്ചു. യുഎഇയില്‍ നിന്നുള്ള സ്വര്‍ണക്കടത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദേഹം വ്യക്തമാക്കി.

സൗദി അറേബ്യയിൽ ഇന്ന് 33 കൊവിഡ് മരണങ്ങള്‍, 1068 പുതിയ രോഗികൾ

കൊവിഡ് കാലത്തും ദുബായിലെ ഭാഗ്യം ഇന്ത്യക്കാര്‍ക്ക് തന്നെ; നേരത്തെ ആഢംബര കാറെങ്കില്‍ രണ്ടാം തവണ ഏഴ് കോടി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ