Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്തും ദുബായിലെ ഭാഗ്യം ഇന്ത്യക്കാര്‍ക്ക് തന്നെ; നേരത്തെ ആഢംബര കാറെങ്കില്‍ രണ്ടാം തവണ ഏഴ് കോടി

വീണ്ടും വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നതിനാലാണ് ഒരിക്കല്‍ സമ്മാനം ലഭിച്ച ശേഷവും പിന്നെയും ടിക്കറ്റെടുത്തിരുന്നതെന്ന് നിതേഷ് പറഞ്ഞു. എല്ലാ തവണയും ആര്‍ക്കെങ്കിലും സമ്മാനം ലഭിച്ചെന്ന വാര്‍ത്ത കേള്‍ക്കുമ്പോഴൊക്കെ സന്തോഷം തോന്നിയിരുന്നുവെന്നും ഇപ്പോള്‍ അടക്കാനാവാത്ത സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Indian expat becomes lucky with a million dollars Dubai Duty Free draw
Author
Dubai - United Arab Emirates, First Published Aug 26, 2020, 9:33 PM IST

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് ഒന്നാം സമ്മാനം. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ഉദ്യോഗസ്ഥനായ നിതേഷ് സുഗ്‍നാനിയാണ് ബുധനാഴ്ച ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ വെച്ച് നടന്ന ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ സമ്മാനം (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയത്. 

30 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന നിതേഷ് 337 സീരിസിലെ 2321 നമ്പര്‍ ടിക്കറ്റ് ഓഗസ്റ്റ് 13നാണ് ഓണ്‍ലൈന്‍ വഴി എടുത്തത്. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റിയില്‍ ഡയറക്ടറായി ജോലി ചെയ്യുന്ന അദ്ദേഹം 15 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുകയാണ്. ഇതിന് മുമ്പ് 2011ല്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലൂടെ ബി.എം.ഡബ്ല്യൂ കാര്‍ സമ്മാനം ലഭിച്ചിട്ടുമുണ്ട്. 1995ല്‍ നറുക്കെടുപ്പില്‍ അദ്ദേഹത്തിന്റെ പിതാവിനും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ബി.എം.ഡബ്ല്യൂ കാര്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.

വീണ്ടും വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നതിനാലാണ് ഒരിക്കല്‍ സമ്മാനം ലഭിച്ച ശേഷവും പിന്നെയും ടിക്കറ്റെടുത്തിരുന്നതെന്ന് നിതേഷ് പറഞ്ഞു. എല്ലാ തവണയും ആര്‍ക്കെങ്കിലും സമ്മാനം ലഭിച്ചെന്ന വാര്‍ത്ത കേള്‍ക്കുമ്പോഴൊക്കെ സന്തോഷം തോന്നിയിരുന്നുവെന്നും ഇപ്പോള്‍ അടക്കാനാവാത്ത സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് തുടങ്ങിയ ശേഷം സമ്മാനം ലഭിക്കുന്ന 167-ാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം.

മറ്റൊരു ഇന്ത്യക്കാരനായ ജോബി ജോണിനും ഇന്നത്തെ നറുക്കെടുപ്പില്‍ ആംഢംബര ബൈക്ക് സമ്മാനം ലഭിച്ചു. ഓഗസ്റ്റ് 12ന് ഓണ്‍ലൈനിലെടുത്ത 0596 നമ്പര്‍ ടിക്കറ്റാണ് അദ്ദേഹത്തെ വിജയിയാക്കിയത്. 36കാരനായ അദ്ദേഹം ദുബായില്‍ മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് രണ്ടാഴ്‍ച മുമ്പാണ് സ്വന്തമാക്കിയത്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ജോബി ജോണ്‍.

Follow Us:
Download App:
  • android
  • ios