എം കെ സ്റ്റാലിന്‍ എക്‌സ്‌പോയില്‍; തമിഴ്‌നാട് വാരത്തിന് തുടക്കം

Published : Mar 26, 2022, 11:02 PM IST
എം കെ സ്റ്റാലിന്‍ എക്‌സ്‌പോയില്‍; തമിഴ്‌നാട് വാരത്തിന് തുടക്കം

Synopsis

വ്യവസായം, കൃഷി, ടെക്‌സ്‌റ്റൈല്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സ്റ്റാളുകളാണ് തമിഴ്‌നാടിന്റെ പ്രദര്‍ശനത്തിലുള്ളത്. ഇതിനായി അഞ്ച് കോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.

ദുബൈ: തമിഴ്‌നാട് മുഖ്യമന്ത്രി എക്‌സ്‌പോ 2020 ദുബൈ സന്ദര്‍ശിച്ചു. എക്‌സ്‌പോയിലെത്തിയ അദ്ദേഹം വെള്ളിയാഴ്ച ഇന്ത്യന്‍ പവലിയനിലെ തമിഴ്‌നാട് ഫ്‌ലോര്‍ ഉദ്ഘാടനം ചെയ്തു. യുഎഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, തമിഴ്‌നാട് വ്യവസായ മന്ത്രി തങ്കം തേനരശ്, കോണ്‍സുല്‍ ജനറല്‍ അമന്‍പുരി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വ്യവസായം, കൃഷി, ടെക്‌സ്‌റ്റൈല്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സ്റ്റാളുകളാണ് തമിഴ്‌നാടിന്റെ പ്രദര്‍ശനത്തിലുള്ളത്. ഇതിനായി അഞ്ച് കോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ആഗോള നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയായ ശേഷം സ്റ്റാലിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. യുഎഇയിലെത്തിയ സ്റ്റാലിന്‍ യുഎഇ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, വിദേശകാര്യ സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയോദി, തങ്കം തേനരശ്, അമന്‍ പുരി, എം എ യൂസഫലി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ