അറബ് പ്രമുഖര്‍ക്കൊപ്പം പരമ്പരാഗത നൃത്തരൂപത്തിന് ചുവടുവെച്ച് യൂസഫലി, വീഡിയോ

Published : Mar 21, 2022, 11:22 PM ISTUpdated : Mar 21, 2022, 11:23 PM IST
അറബ് പ്രമുഖര്‍ക്കൊപ്പം പരമ്പരാഗത നൃത്തരൂപത്തിന് ചുവടുവെച്ച് യൂസഫലി, വീഡിയോ

Synopsis

ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് അബുദാബിയിലെ അല്‍ ഷംഖയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഉദ്ഘാടന വേളയിലാണ് അറബ് പ്രമുഖര്‍ക്കൊപ്പം യൂസഫലി ചുവടുവെച്ചത്.

അബുദാബി: യുഎഇയുടെ പരമ്പരാഗത നൃത്തരൂപമായ അല്‍ അയ്യാലയ്ക്ക് ചുവടുവെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് അബുദാബിയിലെ അല്‍ ഷംഖയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഉദ്ഘാടന വേളയിലാണ് അറബ് പ്രമുഖര്‍ക്കൊപ്പം യൂസഫലി ചുവടുവെച്ചത്. വളരെയേറെ സന്തോഷത്തോടെ നൃത്തത്തില്‍ പങ്കുചേരുന്ന യൂസഫലിയുടെ വീഡിയോ പ്രചരിക്കുന്നുണ്ട്. 

അബുദാബി മുന്‍സിപ്പാലിറ്റി  അല്‍ വത്ബ ബ്രാഞ്ച് ഡയറക്ടര്‍  ഹസ്സന്‍ അലി അല്‍ ദാഹിരിയാണ് ആഗോള തലത്തില്‍ 226 -മത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ  ഉദ്ഘാടനം  അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ സുല്‍ത്താന്‍ ഹുവേയര്‍,  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചത്. 

അല്‍ ശംഖ മാളില്‍  പ്രവര്‍ത്തിക്കുന്ന  ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്  മികച്ച ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്.  60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി,  ബേക്കറി, പാലുത്പന്നങ്ങള്‍, ആരോഗ്യ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍,  ഇലക്ട്രോണിക്‌സ്, തുടങ്ങിയവ മിതമായ വിലയില്‍ ലഭ്യമാണ്. മികച്ച ഷോപ്പിംഗ് അനുഭവമായിരിക്കും അല്‍ ഷംഖയിലേയും പരിസര പ്രദേശങ്ങളിലുമുള്ള താമസക്കാര്‍ക്ക് സമ്മാനിക്കുന്നത്. 

സെന്‍ട്രല്‍ അബുദാബിയില്‍ നിന്ന് അകലെയായി സ്ഥിതി ചെയ്യുന്ന അല്‍ ഷംഖയില്‍  ഹൈവേ - ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (E311) - വടക്ക്-കിഴക്ക് ഭാഗത്തുള്ള പ്രദേശത്തിന്റെ അതിര്‍ത്തിയിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. 

അബുദാബി നഗരത്തിന്റെ പ്രാന്തപ്രദേശമായ അല്‍ ഷംഖയില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.  ലോകോത്തര ഷോപ്പിംഗ് അനുഭവം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ നയം. ഇതിനായി എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തു തരുന്ന യു.എ.ഇ. ഭരണ നേതൃത്വത്തിന്  നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മൂന്ന് മാര്‍ക്കറ്റുകള്‍ കൂടി അബുദാബിയില്‍ ആരംഭിക്കും. ദീര്‍ഘവീക്ഷണത്തോടെയുള്ള യു.എ.ഇ.യുടെ വികസനത്തിന്റെ ഭാഗമാകുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. 

"

തെരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡുകളുടെ റീട്ടെയില്‍ സ്റ്റോറുകള്‍, വിനോദ കേന്ദ്രം, ഫുഡ് കോര്‍ട്ട്, ഫിറ്റ്നസ് സെന്റര്‍, കോഫി ഷോപ്പുകള്‍, KFC, പിസ്സ ഹട്ട്, മുനിസിപ്പാലിറ്റി ഓഫീസ്, മറ്റ് സൗകര്യങ്ങള്‍ എന്നിവ പുതുതായി ആരംഭിച്ച മാളിലുണ്ട്. ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ് റഫ് അലി, അബുദാബി റീജിയന്‍ ഡയറക്ടര്‍ അബൂബക്കര്‍ എന്നിവരും സംബന്ധിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റിലൂടെ 100,000 ദിർഹം നേടി മലയാളി ഡ്രൈവർ
മസ്കിന്‍റെ സാരഥിയായി കിരീടാവകാശി ശൈഖ് ഹംദാൻ, മക്കളുടെ കൈ പിടിച്ച് നടത്തം, അതിസമ്പന്നനെ വരവേറ്റ് ദുബൈ