'ക്യാർ' ന് പിന്നാലെ ഒമാനും ഭീഷണിയായി അറബിക്കടലിൽ 'മഹ' ചുഴലിക്കാറ്റ്

By Web TeamFirst Published Oct 30, 2019, 11:39 PM IST
Highlights

ഇത് നിലവിൽ അക്ഷാംശം 6.5 വടക്കും രേഖാംശ 76.2 കിഴക്കും ഒമാന്റെ തീരങ്ങളിൽ നിന്ന് ഏകദേശം 2500 കിലോമീറ്റർ അകലെയുമാണ്

മസ്കറ്റ്: അറബികടലിന്റെ തെക്കുകിഴക്കായി രൂപപെടുന്ന ന്യൂന മർദ്ദം മൂലം 'ക്യാര്‍' അല്ലാതെ മറ്റൊരു ചുഴലിക്കാറ്റ് കൂടി രൂപപ്പെട്ടു. ഒമാൻ പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്ത്, കാറ്റിന് മണിക്കൂറിൽ  17-27 നോട്ട്സ് ഉപരിതല വേഗത ആയിരിക്കും ഉണ്ടാവുകയെന്ന അറിയിച്ചിട്ടുണ്ട്.

ഇത് നിലവിൽ അക്ഷാംശം 6.5 വടക്കും രേഖാംശ 76.2 കിഴക്കും ഒമാന്റെ തീരങ്ങളിൽ നിന്ന് ഏകദേശം 2500 കിലോമീറ്റർ അകലെയുമാണ് 'മഹാ' എന്ന പേരിൽ  അറിയപെടുന്ന ചുഴലിക്കാറ്റ് ഇപ്പോൾ സ്ഥി ചെയ്യുന്നത്. ഒമാൻ ആണ് ഈ ചുഴലിക്കാറ്റിന് "മഹാ" എന്നു പേര് നൽകിയിരിക്കുന്നത്.

click me!