ഒമാൻ തീരത്ത് നാശം വിതച്ച് കടൽ ക്ഷോഭം; 'ക്യാര്‍' ചുഴലികാറ്റില്‍ ആശ്വാസവാര്‍ത്ത

By Web TeamFirst Published Oct 30, 2019, 9:12 PM IST
Highlights

ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്ത്, കാറ്റിനു മണിക്കൂറിൽ 64-82 നോട്ട്സ് ഉപരിതല വേഗത ആയി കുറഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതായിട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്.

മസ്കറ്റ്: ക്യാർ ചുഴലിക്കാറ്റിന്റെ തീവ്രത കാറ്റഗറി 1 ലേക്ക് എത്തിയതായി ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ കാലാവസ്ഥാ വിശകലനം അനുസരിച്ച്, ഒമാൻ തീരത്തേക്ക് ചുഴലിക്കാറ്റ് എത്തിയേക്കില്ല. എന്നാൽ കടൽ പ്രക്ഷുബ്ദം ആയതിനാൽ അൽ വുസ്ത, അൽ ശർഖിയ, ദോഫാർ തീരങ്ങളിൽ തിരമാലകൾ ആറ് മുതൽ ഏട്ടു മീറ്ററുകൾ വരെ ഉയരുവാൻ സാധ്യതയുണ്ട്.

രാജ്യത്തെ മറ്റു തീരങ്ങളിൽ കടൽ ക്ഷോഭം മൂലം മിതമായതും പരമാവധി മൂന്നു മീറ്റർ തരംഗ ദൈർഖ്യത്തിലും തിരമാലകൾ ഉണ്ടാകും. രാജ്യത്തിന്റെ വിവിധ തീര പ്രദേശങ്ങളിൽ തിങ്കളാഴ്ച രാത്രി മുതൽ ഉണ്ടായ രൂക്ഷമായ കടൽക്ഷോഭം മൂലം പലയിടങ്ങളിലും കടൽ ഭിത്തികളും റോഡുകളും വീടുകളും തകർന്നിട്ടുണ്ട്. തീരത്തോട്  ചേർന്നുള്ള റോഡുകളിൽ കടൽ വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

click me!