
ദുബൈ: ജൂലൈ ഒമ്പത് ശനിയാഴ്ച നടന്ന മഹ്‌സൂസ് നറുക്കെടുപ്പില്‍ വീണ്ടും 10,000,000 ദിര്‍ഹത്തിന്റെ ഗംഭീര വിജയം. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഒന്നാം സമ്മാനത്തിന് അവകാശിയെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചത്തെ ഒന്നാം സമ്മാന വിജയത്തിന് പിന്നാലെ വെറും ഒരാഴ്ചക്ക് ശേഷം 84-ാമത് മഹ്‌സൂസ് നറുക്കെടുപ്പിലൂടെ മറ്റൊരു ഭാഗ്യശാലിയെ തേടി ഒന്നാം സമ്മാനമെത്തിയിരിക്കുകയാണ്. ഒറ്റ രാത്രി കൊണ്ട് ആളുകളുടെ ജീവിതം മാറ്റി മറിക്കാനും അവര്‍ക്ക് ഭാവനയില്‍ പോലും കാണാന്‍ കഴിയാത്ത സ്വപ്‌നങ്ങള്‍ സഫലമാക്കാനുമുള്ള മഹ്‌സൂസിന്റെ കഴിവ് തെളിയിക്കുന്നതാണ് ഈ വിജയം.
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്ന ഒരു ഭാഗ്യശാലിയാണ് 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 16,18,37,38,40 എന്നിവയാണ് നറുക്കെടുത്ത സംഖ്യകള്‍.
ഒന്നാം സമ്മാന വിജയിയുടെ ജീവിതം എന്നന്നേക്കുമായി മാറ്റിമറിക്കപ്പെട്ടപ്പോള്‍ 84-ാമത് നറുക്കെടുപ്പിലൂടെ 1045 വിജയികള്‍ ആകെ 1,655,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങളും നേടി. ഒന്നാം സമ്മാന വിജയി ഉള്‍പ്പെടെ 1046 വിജയികള്‍ ആകെ 11,655,600 ദിര്‍ഹം നേടി.
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ച് വന്ന 29 വിജയികള്‍ 1,000,000 ദിര്‍ഹത്തിന്റെ സമ്മാനം പങ്കുവെച്ചു. ഇവര്‍ ഓരോരുത്തര്‍ക്കും 34,482 ദിര്‍ഹം വീതം ലഭിച്ചു. പ്രതിവാര റാഫിള്‍ ഡ്രോയില്‍ മൂന്ന് വിജയികള്‍ ആകെ 300,000 ദിര്‍ഹം തുല്യമായി പങ്കിട്ടെടുത്തു. ഫിലിപ്പീന്‍സില്‍ നിന്നുള്ള ജോയല്‍, യുഎഇ സ്വദേശി സുറൂര്‍, ഇന്ത്യക്കാരനായ ഫൈസല്‍ എന്നിവരാണ് 16402961, 16357644, 16402905 എന്നീ ഐഡികളിലൂടെ യഥാക്രമം 100,000 ദിര്‍ഹം വീതം നേടിയത്.
ജൂലൈ മാസത്തില്‍, സമ്മര്‍ സീസണ്‍ ആഘോഷത്തിന്റെ ഭാഗമായി ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയും മഹ്‌സൂസ് ഒരുക്കുന്നുണ്ട്. ജൂലൈ അവസാനം നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് ഒരു കിലോഗ്രാം സ്വര്‍ണം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. ജൂലൈ മാസത്തിലെ പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും എക്‌സ്‌ക്ലൂസീവ് ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇതുവഴി മറ്റൊരു ടിക്കറ്റ് കൂടി വാങ്ങാതെ തന്നെ ഉപഭോക്താക്കള്‍ക്ക് വിജയിക്കാനുള്ള അവസരം വര്‍ധിക്കുകയാണ്.
മഹ്‌സൂസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങിയാല്‍ മതിയാകും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കും ഒപ്പം റാഫിള്‍ ഡ്രോയിലേക്കും ഓരോ എന്‍ട്രി വീതം ലഭിക്കും. അതുകൊണ്ടു തന്നെ വിജയിക്കാനുള്ള സാധ്യത ഇരട്ടിക്കുകയാണ്. 10,000,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും എല്ലാ ആഴ്ചയിലും വിജയികളെ കാത്തിരിക്കുന്നു. മഹ്‌സൂസിന്റെ പ്രതിവാര റാഫിള്‍ ഡ്രോയിലൂടെ മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം സ്വന്തമാക്കാം. ഒപ്പം അതിന്റെ സന്നദ്ധ സംഘടനാ പങ്കാളികളുടെ ശൃംഖലയിലൂടെ സമൂഹത്തിന് സേവനമെത്തിക്കുകയും ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ