മഹ്‌സൂസിന്റെ പുതിയ മത്സര രീതിയില്‍ ആദ്യ മില്യനയര്‍; 10,000,000 ദിര്‍ഹം നേടി ഭാഗ്യശാലി

By Web TeamFirst Published Nov 7, 2021, 7:04 PM IST
Highlights

പുതിയ മത്സര രീതി അവതരിപ്പിച്ച ശേഷം നടന്ന രണ്ടാമത്തെ നറുക്കെടുപ്പില്‍ തന്നെ ഒരു ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കാനായതിലൂടെ മഹ്‌സൂസ് എന്താണോ പറയുന്നത് അത് തെളിയിച്ചിരിക്കുകയാണെന്ന് ഈവിങ്‌സ് എല്‍എല്‍സിയുടെ സിഇഒ ഫരീദ് സാംജി പറഞ്ഞു. 

ദുബൈ: യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 50-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 10,000,000 ദിര്‍ഹം സ്വന്തമാക്കി ഒരു ഭാഗ്യശാലി. രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം 16 പേര്‍ പങ്കിട്ടെടുത്തു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തര്‍ക്കും 62,500 ദിര്‍ഹം വീതമാണ് ലഭിച്ചത്. 4, 26, 36, 37, 38 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. കൂടാതെ, 884 വിജയികള്‍ക്ക് നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം ലഭിച്ചു.

പുതിയ മത്സര രീതി അവതരിപ്പിച്ച ശേഷം നടന്ന രണ്ടാമത്തെ നറുക്കെടുപ്പില്‍ തന്നെ ഒരു ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കാനായതിലൂടെ മഹ്‌സൂസ് എന്താണോ പറയുന്നത് അത് തെളിയിച്ചിരിക്കുകയാണെന്ന് ഈവിങ്‌സ് എല്‍എല്‍സിയുടെ സിഇഒ ഫരീദ് സാംജി പറഞ്ഞു. 'ഒന്നാം സമ്മാനം നേടാനുള്ള അവസരം എല്ലാവര്‍ക്കും ലഭിക്കുമെന്ന് ഞങ്ങള്‍ വാക്ക് നല്‍കിയിരുന്നു. അത് സഫലമായത് അവര്‍ക്ക് തന്നെ മനസ്സിലാക്കാവുന്നതാണ്. ഞങ്ങള്‍ ഒരു വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ അത് നിറവേറ്റുകയും ചെയ്യും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'10,000,000 ദിര്‍ഹം സ്വന്തമാക്കിയ ഈ വിജയത്തിലൂടെ തത്സമയ പ്രതിവാര നറുക്കെടുപ്പുകളിലൂടെ സ്ഥിരമായി മില്യനയര്‍മാരെ സൃഷ്ടിക്കുന്ന മഹ്‌സൂസിന്റെ ട്രാക്ക് റെക്കോര്‍ഡ് ശക്തിപ്പെട്ടിരിക്കുകയാണ്. വെറും രണ്ടാഴ്ചയില്‍ ഞങ്ങള്‍ രണ്ട് മള്‍ട്ടി മില്യനയര്‍മാരെയാണ് സൃഷ്ടിച്ചത്. അവര്‍ യഥാക്രമം 50,000,000 ദിര്‍ഹവും 10,000,000 ദിര്‍ഹവും നേടി. രണ്ടാഴ്ചക്കാലത്തില്‍ ആകെ 60,000,000 ദിര്‍ഹത്തിലേറെ വരുന്ന സമ്മാനങ്ങളും നല്‍കിയിട്ടുണ്ട്'- സാംജി കൂട്ടിച്ചേര്‍ത്തു. എല്ലാവരും മഹ്‌സൂസില്‍ പങ്കെടുത്ത് ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും, കാരണം വിജയിക്കാനുള്ള സാധ്യത ഒരുക്കുകയും അതിനുള്ള വഴി ഇതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ എളുപ്പമാക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 7380065, 7357180, 7343419 എന്നീ ഐഡികളിലൂടെ യഥാക്രമം മുഹമ്മദ്, പനികാട്ട്, അശോക് എന്നിവര്‍ വിജയികളായി. ആകെ 11,309,400 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.2021 നവംബര്‍ 13 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പ്.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ ഇപ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിവാരം മൂന്ന് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന റാഫിള്‍ ഡ്രോയിലേക്ക് കൂടി ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

'മഹ്‌സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. മഹ്സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്സൂസ് ദേസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

click me!