മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ മൂന്ന് അച്ഛന്‍മാര്‍ക്ക് മഹ്‍സൂസിന്റെ പിന്തുണ

By Web TeamFirst Published Jan 29, 2022, 1:07 PM IST
Highlights
  • മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും വായ്‍പകള്‍ അടച്ചുതീര്‍ക്കാനും സമ്മാനം ലഭിച്ച പണം ചെലവഴിക്കാനൊരുങ്ങുകയാണ് വിജയികള്‍.
  • ഗ്രാന്റ് ഡ്രോയിലെ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം 33 വിജയികള്‍ പങ്കിട്ടെടുത്തു.

ദുബൈ: 61-ാമത് മഹ്‍സൂസ് നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹത്തിന്റെ സമ്മാനത്തിന് അര്‍ഹരാവുക വഴി ജീവിതത്തിലെ നിര്‍ണായകമായൊരു വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ് കഠിനാധ്വാനികളായ മൂന്ന് അച്ഛന്മാര്‍. നിമിഷ നേരം കൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞ ഭാഗ്യം കൈവന്നത് മൂവരെയും ഫോണിലൂടെ അറിയിച്ചത് സ്വന്തം സുഹൃത്തുക്കള്‍ തന്നെയായിരുന്നു.

ദുബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്‍തിരുന്ന വില്ലി, ഡിന്നര്‍ കഴിക്കുന്നതിനിടെയായിരുന്നു 100,000 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ച വിവരമറിഞ്ഞത്. സന്തോഷം അടക്കാനാവാതെ അടുക്കളയില്‍ തുള്ളിച്ചാടിയ അദ്ദേഹം, ഏറ്റവും കൃത്യമായ സമയത്താണ് ഈ ഭാഗ്യം കൈവന്നതെന്നായിരുന്നു പ്രതികരിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ജോലി നഷ്‍ടമായ ഈ 57കാരന്‍ തന്റെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനും ഫിലിപ്പൈന്‍സിലുള്ള തന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ കണ്ടെത്താനും കഷ്‍ടപ്പെടുകയായിരുന്നു.

'ഇപ്പോള്‍ ഒരു പാര്‍ട്‍ ടൈം ജോലിയാണ് എനിക്കുള്ളത്. സ്വന്തം ആവശ്യങ്ങള്‍ പോലും നിറവേറ്റാനുള്ള പണം ലഭിക്കാതെ വന്നതോടെ അമ്മയില്‍ നിന്ന് കടം വാങ്ങേണ്ട അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ജീവിതം മാറ്റിമറിച്ചതിന് മഹ്‍സൂസിന് ഹൃദ്യമായ നന്ദി അറിയിക്കുകയാണ്. ഈ നിമിഷം ഞാനെത്രമാത്രം  സന്തോഷിക്കുന്നുവെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവുന്നില്ലെന്നും' വില്ലി പറഞ്ഞു.

സമാനമായ സന്തോഷ നിമിഷങ്ങള്‍ പങ്കുവെയ്‍ക്കുകയാണ് ഇറാന്‍ സ്വദേശിയായ 55കാരന്‍ ശൊക്റുള്ളയും. കഴിഞ്ഞ ശനിയാഴ്‍ച ഉറങ്ങിക്കിടക്കുകയായിരുന്ന എന്നെ ഒരു സുഹൃത്ത് വിളിച്ചെഴുന്നേല്‍പ്പിച്ച് സമ്മാനം ലഭിച്ച വിവരം പറഞ്ഞതില്‍ പിന്നെ, എപ്പോഴും നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിക്കുകയാണ് താനെന്ന് അദ്ദേഹം പറയുന്നു.  ദുബൈയിലെ 30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇതുവരെ എവിടെയും എനിക്ക് വിജയിക്കാനായിട്ടില്ല. എന്നാല്‍ കൃത്യസമയത്ത് കൈവന്ന ഈ സമ്മാനത്തുക എന്റെ മകന്റെ ഉന്നത വിദ്യാഭ്യാസത്തിനും ഒപ്പം ചില നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും സഹായമാവും -ഏരിയാ മാനേജരായി ജോലി ചെയ്യുന്ന അര്‍പ്പണബോധമുള്ള ഈ പിതാവ് പറയുന്നു.

ശൊക്റുള്ളയെപ്പോലെ 100,000 ദിര്‍ഹത്തിന്റെ സമ്പന്നതയിലേക്ക് ഉറക്കത്തില്‍ നിന്ന്  ഉണര്‍ന്നെഴുന്നേല്‍ക്കുകയായിരുന്നു ഇന്ത്യക്കാരനായ അഷ്‍റഫും. ദുബൈയില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഈ 46കാരന്‍ പറയുന്നത് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ആ ഫോണ്‍ കോള്‍ ഒരു സ്വപ്‍നം പോലെ തോന്നുന്നുവെന്നാണ്. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷമാണ് താന്‍ ഉറങ്ങാന്‍ കിടന്നതെന്ന്, ഉണര്‍ന്നെണീറ്റപ്പോള്‍ ജീവിതം മാറിമറിഞ്ഞ സന്തോഷത്തോടെ അദ്ദേഹം ഓര്‍മിക്കുന്നു.

'തന്റെ ഭവന വായ്‍പയുടെ പകുതിയും അടച്ചുതീര്‍ക്കാന്‍ ഈ തുകയിലൂടെ സാധിക്കും. മൂന്ന് കുട്ടികളുടെ പിതാവായ തനിക്ക് അത് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്' - അഷ്റഫ് പറഞ്ഞു.

വിജയം ആഘോഷിക്കാനും സുഹൃത്തുക്കളെ മഹ്‍സൂസില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു പാര്‍ട്ടി തന്നെ നടത്താനൊരുങ്ങുകയാണ് അഷ്റഫ്. 'അനുഭവിച്ചറിഞ്ഞ സത്യമാണ് മഹ്‍സൂസിന്റെ വിജയം'. എല്ലാ ആഴ്‍ചയും വിജയികളെ തെരഞ്ഞെടുക്കുന്നതിന് പുറമെ, പങ്കെടുക്കാനും ഏറെ ഏളുപ്പമാണ് മഹ്‍സൂസില്‍. അതുകൊണ്ടുതന്നെയാണ് താന്‍ മഹ്‍സൂസില്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹ്‍സൂസില്‍ പങ്കെടുക്കുന്നത് തുടരുമെന്നും ഗ്രാന്റ് ഡ്രോയിലെ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും മൂന്ന് വിജയികളും ഒരുപോലെ അഭിപ്രായപ്പെട്ടു. 61-ാമത് പ്രതിവാര നറുക്കെടുപ്പില്‍ 33 വിജയികളാണ് രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തത്. ഇവര്‍ ഓരോരുത്തര്‍ക്കും 30,303 ദിര്‍ഹം വീതം ലഭിച്ചു. 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്.

www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ മഹ്‍സൂസിന്റെ അടുത്ത ഗ്രാന്റ് ഡ്രോയിലും റാഫിള്‍ ഡ്രോയിലും പങ്കെടുക്കാനാവും. 2022 ജനുവരി 29 ശനിയാഴ്‍ച യുഎഇ സമയം രാത്രി 9.00 മണിക്കാണ് അടുത്ത പ്രതിവാര തത്സമയ നറുക്കെടുപ്പ്. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. മഹ്‍സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‍സൂസ് ദേസി ഫേസ്‍ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

click me!