
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ (King Salman) രക്ഷാകര്‍തൃത്വത്തില്‍ (patronage) സംഘടിപ്പിക്കുന്ന കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം (King Abdulaziz International Competition ഈ വർഷം സെപ്തംബറില്‍ മക്കയില്‍ നടക്കും. ഖുര്‍ആന്‍ മനഃപാഠമാക്കല്‍, പാരായണം, വ്യാഖ്യാനം (Memorization, Recitation,Interpretation of the Holy Qur’an) എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണ് മത്സരം.
ലോകത്തെ വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനും ഖുര്‍ആന്‍ വിജ്ഞാനം പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് അബ്ദുൽ ലത്തീഫ് ആലുശൈഖ് അറിയിച്ചു. 40 വർഷമായി നടക്കുന്നതാണ് മത്സരം. ഈ വര്‍ഷത്തെ മത്സരവിജയികള്‍ക്ക് ഏകദേശം അഞ്ചര കോടി രൂപയാണ് സമ്മാനം. മുവുവന്‍ രാജ്യങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍, അസോസിയേഷനുകള്‍, ഇസ്ലാമിക സ്ഥാപനങ്ങള്‍ എന്നിവരെയെല്ലാം മത്സരത്തിന്റെ ഭാഗമാകാന്‍ സൗദി ഇസ്ലാമികകാര്യ മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്. അതത് രാജ്യങ്ങളിലെ സൗദി എംബസികള്‍ വഴിയാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam