
ദുബൈ: പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് യുഎഇയിലെ ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് മുപ്പത് മില്യനയര്‍മാരെ സൃഷ്ടിക്കുകയും 205,000ലേറെ വിജയികള്‍ക്കായി 330,000,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്ത മഹ്‌സൂസ്, രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രതിവാര നറുക്കെടുപ്പിന് തുടക്കമിടുന്നത്.
2022 നവംബര്‍ 12 ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20,000,000 ദിര്‍ഹത്തിന് അവകാശിയെത്തിയ സന്തോഷവേളയിലാണ് പുതിയ പ്രഖ്യാപനവും എത്തുന്നത്.
'ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ' എന്ന് പേരിട്ടിരിക്കുന്ന നറുക്കെടുപ്പ്, 2022 നവംബര്‍ 18 മുതല്‍ എല്ലാ വെള്ളിയാഴ്ചയും രാത്രി എട്ടു മണിക്കാണ് നടക്കുക. 10 മില്യന്‍ ദിര്‍ഹത്തിന്റെ അധിക സമ്മാനം നേടാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ എല്ലാ ശനിയാഴ്ചയും രാത്രി 9 മണിക്ക് നടക്കുന്ന സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിലും പങ്കെടുക്കാം.
സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയിലെ ഗ്രാന്‍ഡ് ഡ്രോയിലൂടെ 10 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം, 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം എന്നിവ നല്‍കുന്നത് തുടരുകയും ചെയ്യും. മൂന്ന് ഭാഗ്യശാലികള്‍ക്ക് ആകെ 300,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കുന്ന റാഫിള്‍ ഡ്രോ, 10 മില്യന്‍ ദിര്‍ഹം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ ഡ്രോ എന്നിവയും ഉപഭോക്താക്കള്‍ക്ക് വിജയിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് ഫന്റാസ്റ്റിക് ഫ്രൈഡേ ഡ്രോയില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത്.
ഒരു അധിക ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങാതെ തന്നെ 10 മില്യന്‍ ദിര്‍ഹത്തിന്റെ അധിക സമ്മാനം വാഗ്ദാനം ചെയ്യുന്നതിനാല്‍ തന്നെ പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ ഡ്രോ, വര്‍ധിച്ചുവരുന്ന ഉപഭോക്താക്കളിലെ നല്ലൊരു ഭാഗത്തെയും ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു.
'രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നറുക്കെടുപ്പ് എത്തുന്നത്. ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നിരന്തരം നവീകരിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗം കൂടിയാണിത്. പുതിയ മില്യനയര്‍മാരെ തെരഞ്ഞെടുക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുത്ത് 10 മില്യന്‍ ദിര്‍ഹവും സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയിലൂടെ 10 മില്യന്‍ ദിര്‍ഹവും ഒരുമിച്ച് സ്വന്തമാക്കി ഏതെങ്കിലും ഭാഗ്യശാലി റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വാരാന്ത്യത്തില്‍ 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കിയ വിജയിയെ അഭിനന്ദിക്കാനും ഈ അവസരം ഉപയോഗിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
mahzooz.ae എന്ന വെബ്‌സൈറ്റിലൂടെയോ മഹ്‌സൂസിന്റെ ആപ്പിലൂടെയോ 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുത്തുകൊണ്ട് ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാം.
സൂപ്പര്‍ സാറ്റര്‍ഡേ ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കാന്‍ 49 സംഖ്യകളില്‍ നിന്ന് അഞ്ച് സംഖ്യകള്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറു സംഖ്യകളാണ് തെരഞ്ഞെടുക്കേണ്ടത്. നല്ലൊരു ജീവിതം ഉറപ്പാക്കി കൊണ്ട് ആളുകളുടെ വിധിയില്‍ മാറ്റം വരുത്തുന്നത് തുടരുകയാണ് മഹ്‌സൂസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ