മഹ്സൂസ്: മൂന്ന് വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം

Published : Oct 11, 2023, 04:06 PM IST
മഹ്സൂസ്: മൂന്ന് വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം

Synopsis

. വിജയികളുടെ എണ്ണം ഇരട്ടിയാക്കുകയും വിജയസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് പുതിയ സമ്മാനഘടന

മഹ്സൂസ് സാറ്റര്‍ഡേ മില്യൺസിന്‍റെ പുതിയ സമ്മാനഘടന അനുസരിച്ച് എല്ലാ ആഴ്ച്ചയും മൂന്നു ഭാഗ്യശാലികള്‍ക്ക് ട്രിപ്പിൾ 100 ഗ്യാരണ്ടീഡ് റാഫ്ള്‍ സമ്മാനമായ 300,000 ദിര്‍ഹം നേടാം. 149-ാമത് നറുക്കെടുപ്പിൽ വിജയികളായത് മുഹമ്മദ് (യു.എ.ഇ), താരിഖ് (ഈജിപ്ത്), ജെറമി (ഫിലിപ്പീൻസ്) എന്നിവരാണ്. ഓരോരുത്തര്‍ക്കും ഒരു ലക്ഷം ദിര്‍ഹം വീതം ലഭിച്ചു.

പുതിയ സമ്മാനഘടന അനുസരിച്ചുള്ള രണ്ടാമത്തെ നറുക്കെടുപ്പാണ് ഇത്തവണത്തെത്. വിജയികളുടെ എണ്ണം ഇരട്ടിയാക്കുകയും വിജയസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് പുതിയ സമ്മാനഘടന. ഒക്ടോബര്‍ ഏഴിന് നടന്ന നറുക്കെടുപ്പിൽ 129,536 പേര്‍ മൊത്തം 1,929,015 ദിര്‍ഹം നേടി.

സര്‍ക്കാര്‍ ജീവനക്കാരനാണ് 37 വയസ്സുകാരനായ എമിറാത്തി വിജയി മുഹമ്മദ്. മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് താന്‍ വിജയിയായ കാര്യം മുഹമ്മദ് അറിഞ്ഞത്. കുടുംബത്തോടൊപ്പം പ്രൈസ് മണി പങ്കുവെക്കും എന്നാണ് മുഹമ്മദ് പറയുന്നത്. ഒരു പുതിയ കാര്‍ വാങ്ങാനും പദ്ധതിയുണ്ട്.

ഈജിപ്തിൽ നിന്നുള്ള 63 വയസ്സുകാരനായ താരിഖ് 34 വര്‍ഷമായി ദുബായിൽ ബാംക്വെ ഷെഫ് ആണ്. ഒരു വര്‍ഷം മുൻപാണ് അദ്ദേഹം മഹ്സൂസ് കളിച്ചു തുടങ്ങിയത്. ലൈവ് ഡ്രോ സമയത്ത് താരിഖ് ഉറക്കത്തിലായിരുന്നു. പിന്നീട് മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വിജയിയായെന്ന് തിരിച്ചറിഞ്ഞത്. തന്‍റെ പരിചയത്തിലുള്ള ഏതാനും പേരെ സഹായിക്കാനും ബാക്കി തുക ബാങ്കിൽ നിക്ഷേപിക്കാനുമാണ് അദ്ദേഹത്തിന്‍റെ തീരുമാനം.

ജെറമി 37 വയസ്സുകാരനാണ്. ദുബായിൽ ഐ.ടി ജീവനക്കാരനായ അദ്ദേഹത്തിന് 14 വയസ്സുള്ള ഒരു മകനുമുണ്ട്. 2001 മുതൽ സ്ഥിരമായി മഹ്സൂസ് കളിക്കുന്നുണ്ട് ജെറമി. ലൈവ് ഡ്രോയിലാണ് തനിക്ക് പ്രൈസ് നേടാനായെന്ന് ജെറമി തിരിച്ചറിഞ്ഞത്. സാമ്പത്തിക ബാധ്യതകള്‍ വീട്ടാനും മകന്‍റെ വിദ്യാഭ്യാസത്തിനുമായി പ്രൈസ് മണി ചെലവാക്കാനാണ് ജെറമി ആഗ്രഹിക്കുന്നത്.

വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ആഴ്ച്ച നറുക്കെടുപ്പിലും പന്നീട് ഗ്രാൻഡ് ഡ്രോയിലും പങ്കെടുത്ത് 20,000,000 ദിര്‍ഹം ടോപ് പ്രൈസ് നേടാം. രണ്ടാം സമ്മാനം 150,000, മൂന്നാം സമ്മാനം 150,000, നാലാം സമ്മാനം 35 ദിര്‍ഹം മൂല്യമുള്ള മഹ്സൂസ് ഗെയിം, അഞ്ചാം സമ്മാനം അഞ്ച് ദിര്‍ഹം. കൂടാതെ ആഴ്ച്ചതോറുമുള്ള ട്രിപ്പിൾ 100 ഡ്രോയിലൂടെ മൂന്നു പേര്‍ക്ക് AED 100,000 വീതം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം