
മഹ്സൂസിൽ കഴിഞ്ഞ മൂന്നാഴ്ച്ചകളിൽ ഭാഗ്യം കടാക്ഷിച്ചത് അറബ് വംശജരെ. ഗ്യാരണ്ടീഡ് റാഫ്ള്‍ പ്രൈസ് സ്വന്തമാക്കിയ മൂന്നുപേരിൽ ഒരാള്‍ എമിറാത്തിയും മറ്റുള്ളവര്‍ ലെബനൻ, സിറിയ രാജ്യങ്ങളിൽ നിന്നുള്ളവരുമായിരുന്നു. ഓരോരുത്തര്‍ക്കും ലഭിച്ചത് പത്ത് ലക്ഷം ദിര്‍ഹം വീതം.
അറബ് വംശജരായ 28,000 പേരാണ് ഇതുവരെ മഹ്സൂസിലൂടെ സമ്മാനങ്ങള്‍ നേടിയത്. ഇതിൽ ഏഴുപേര്‍ മില്യണയര്‍മാരുമായി. മൊത്തം അറബ് വംശജര്‍ നേടിയ ക്യാഷ് പ്രൈസ് AED 25,000,000 എത്തി. യു.എ.ഇ സ്വദേശികളായ വിജയികള്‍ 8,400 ആണ്. ലെബനനിൽ നിന്നുള്ള 6,300 പേര്‍ സമ്മാനങ്ങള്‍ നേടി. മറ്റുള്ള അറബ് വംശജരുടെ കണക്ക് എടുത്താൽ ഈജിപ്റ്റ് 3,400, സിറിയ 3270 എന്നിങ്ങനെയാണ്.
മെയ് 28-ന് നടന്ന 130-ാമത് നറുക്കെടുപ്പിൽ എമിറാത്തി വനിതയായ സഹര്‍ AED 1,000,000 നേടി. അടുത്തയാഴ്ച്ച സമ്മാനം നേടിയത് ലെബനനിൽ നിന്നുള്ള മിറിയെൽ ആയിരുന്നു.
ഏറ്റവും പുതിയ വിജയി സിറിയയിൽ നിന്നുള്ള അമിൻ ആണ്. സ്വന്തം നാടുവിട്ട് 15 വര്‍ഷങ്ങള്‍ക്ക് മുൻപ് യു.എ.ഇയിൽ എത്തിയ അമിൻ AED 1,000,000 ആണ് സമ്മാനമായി നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ