ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍; ആറ് പ്രവാസികള്‍ക്ക് ശിക്ഷ, പൂര്‍ത്തിയായാല്‍ നാടുകടത്തും

Published : Jun 19, 2023, 03:26 PM IST
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍; ആറ് പ്രവാസികള്‍ക്ക് ശിക്ഷ, പൂര്‍ത്തിയായാല്‍ നാടുകടത്തും

Synopsis

നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് പുറമെ ഇവര്‍ക്ക് ആറ് പേര്‍ക്കും പിഴയും ചുമത്തിയിട്ടുണ്ട്. ശിക്ഷക്കപ്പെട്ട പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന വിവരം ലഭ്യമല്ല.

കവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചതിന് പിടിയിലായ ആറ് പ്രവാസികള്‍ക്ക് നാല് വര്‍ഷം കഠിന് തടവ്. ജ‍ഡ്ജി ഹസന്‍ അല് ശമ്മാരിയുടെ അധ്യക്ഷതയിലുള്ള അപ്പീല്‍ കോടതി ബഞ്ചാണ് കേസില്‍ കഴിഞ്ഞ ദിവസം വിധി പ്രസ്‍താവിച്ചത്. നാല് വര്‍ഷത്തെ കഠിന തടവ് പൂര്‍ത്തിയായാല്‍ ഇവരെ കുവൈത്തില്‍ നിന്ന് നാടുകടത്തണമെന്നും കോടതി വിധിയിലുണ്ട്.

ഡ്രൈവിങ് ലൈന്‍സ് ലഭിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ക്ക് പണം വാഗ്ദാനം ചെയ്‍തതിനാണ് ആറ് പ്രവാസികള്‍ അറസ്റ്റിലായതെന്ന് കുവൈത്തി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ വിശദമാക്കിയിട്ടുണ്ട്. നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് പുറമെ ഇവര്‍ക്ക് ആറ് പേര്‍ക്കും പിഴയും ചുമത്തിയിട്ടുണ്ട്. ശിക്ഷക്കപ്പെട്ട പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന വിവരം ലഭ്യമല്ല.  അതേസമയം കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു ട്രാഫിക് ഓഫീസറെ പബ്ലിക് പ്രോസിക്യൂഷന്‍ ജയിലിലടച്ചിരുന്നു.

Read also:  അജ്ഞാത മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മിനിറ്റുകള്‍ക്കകം അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 15 ലക്ഷം

ഏഷ്യാനെറ്റ്  ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം