അബുദാബി ടി10 മത്സരങ്ങളുടെ ഔദ്യോഗിക കുടിവെള്ള പാര്‍ട്‍ണറായി മായ് ദുബായ്

Published : Nov 24, 2022, 03:37 PM IST
അബുദാബി ടി10 മത്സരങ്ങളുടെ ഔദ്യോഗിക കുടിവെള്ള പാര്‍ട്‍ണറായി മായ് ദുബായ്

Synopsis

ദീര്‍ഘകാല പങ്കാളിത്തത്തിലൂടെ യുഎഇയിലെ അത്‍ലറ്റുകള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യമായ കുടിവെള്ള ബ്രാന്‍ഡായി മാറിയിരിക്കുകയാണ് മായ് ദുബായ്

ദുബൈ: യുഎഇയിലെ പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ മായ് ദുബായ്, ഏറ്റവും പുതിയ ഫോര്‍മാറ്റിലുള്ള അബുദാബി ടി10 മത്സങ്ങളുടെ ആറാം സീസണിലും ഔദ്യോഗിക കുടിവെള്ള പാര്‍ട്ണറായി തങ്ങളുടെ ദീര്‍ഘകാല പങ്കാളിത്തം തുടരുകയാണ്.

ഈ സീസണില്‍ ഇതാദ്യമായി താരങ്ങള്‍ മായ് ദുബായ് സീറോ പ്ലസ്, സോഡിയം ആല്‍ക്കലൈന്‍ വാട്ടര്‍ ഉപയോഗിച്ചായിരിക്കും ദാഹമകറ്റുക. ഇത് കളിക്കാര്‍ക്ക്  അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നല്ല നിലയിലാക്കാനും ശരീരത്തില്‍ നിന്ന് നഷ്ടമാവുന്ന ജലാംശം ഏറ്റവും വേഗത്തില്‍ തിരിച്ചുപിടിക്കാനും മികച്ച പ്രകടനം ഉറപ്പാക്കാനും സഹായകമാവും.

നവംബര്‍ 23 മുതല്‍ ഡിസംബര്‍ നാല് വരെ അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അബുദാബി ടി10 ക്രിക്കറ്റ് മത്സരം അബുദാബി കള്‍ച്ചര്‍ ആന്റ് ടൂറിസം വകുപ്പിന്റെയും അബുദാബി സ്‍പോര്‍ട്സ് കൗണ്‍സിലിന്റെയും അബുദാബി ക്രിക്കറ്റ് ആന്റ് സ്‍പോര്‍ട്സ് ഹബ്ബിന്റെയും പിന്തുണയോടെയാണ് സംഘടിപ്പിക്കപ്പെടുന്നത്.

ദീര്‍ഘകാല പങ്കാളിത്തത്തിലൂടെ രാജ്യത്തെ കായിക താരങ്ങള്‍ക്കും സ്‍പോര്‍സ് പ്രേമികള്‍ക്കും ഏറ്റവും പ്രിയങ്കരമായ കുപ്പിവെള്ള ബ്രാന്‍ഡായി മായ് ദുബായ് മാറിക്കഴിഞ്ഞു. മേഖലയിലെ പ്രമുഖ അന്താരാഷ്‍ട്ര കായിക ഇവന്റുകള്‍ക്കെല്ലാം ഗുണനിലവാരമുള്ള കുടിവെള്ളം എത്തിക്കുന്നതിലൂടെ മുന്‍നിരയില്‍ തന്നെയുണ്ട് മായ് ദുബായ് എന്ന ബ്രാന്‍ഡ്. ആവശ്യമായ ജലാംശം ശരീരത്തില്‍ ഉറപ്പുവരുത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനുള്ള നിരന്തര പദ്ധതികളുടെ ഭാഗമാണിത്.

മായ് ദുബായ് സിഇഒ അലക്സാണ്ടര്‍ വാന്‍ റിയെ പറയുന്നത് ഇങ്ങനെ: "അബുദാബി ടി10 മത്സരങ്ങളുമായുള്ള പങ്കാളിത്തം തുടരാന്‍ കഴിയുന്നതിലും കളിക്കാര്‍ക്ക് ഉന്നത ഗുണനിലവാരമുള്ള കുടിവെള്ളം എത്തിക്കാന്‍ സാധിക്കുന്നതിലും  ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ്. ആരോഗ്യകരവും സജീവവുമായ ജീവിതശൈലി നിലനിര്‍ത്താന്‍ ശരീരത്തില്‍ ആവശ്യമായ ജലാംശം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പ്രചരണം നടത്തുന്ന കമ്പനിയാണ് ഞങ്ങളുടേത്. പ്രകൃതിക്ക് ഏറ്റവും അനിയോജ്യമായ രീതിയിലൂടെ കുടിവെള്ളം ഉത്പാദിപ്പിക്കുന്നതിനൊപ്പമാണിത്. ഈ വര്‍ഷം മികച്ചൊരു ടൂര്‍ണമെന്റ് പ്രതീക്ഷിക്കുന്നതിനൊപ്പം എല്ലാ ടീമുകള്‍ക്കും ആരാധകര്‍ക്കും സന്തോഷം നിറഞ്ഞൊരു സീസണായി മാറട്ടെ എന്നും ആശംസിക്കുന്നു."

ടെന്‍ സ്‍പോര്‍ട്‍സ് മാനേജ്‍മെന്റ് ചെയര്‍മാന്‍ ഷാജിഉല്‍ മുല്‍ക് പറയുന്നത് ഇങ്ങനെ: "തുടര്‍ച്ചയായ ആറാം സീസണിലും ഒദ്യോഗിക കുടിവെള്ള പാര്‍ട്ണറായി മായ് ദുബൈ തുടരുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ്. വെള്ളം കുടിക്കേണ്ടതിന്റെ പ്രധാന്യം ഉദ്‍ബോധിപ്പിക്കുന്നതിനായി മായ് ദുബായുമായുള്ള സഹകരണത്തിലൂടെ, ഏറ്റവും ഉന്നത നിലവാരത്തിലുള്ള കുടിവെള്ളം തെരഞ്ഞെടുക്കുന്നതിന് വലിയ പ്രാധാന്യമാണ് ഇതിലൂടെ ഞങ്ങള്‍ നല്‍കിയത്. ഇത് കളിക്കാരുടെ കായിക ക്ഷമത ഉറപ്പുവരുത്താനും മത്സരങ്ങളില്‍ വര്‍ദ്ധിത ഊര്‍ജ്ജത്തോടെ പങ്കെടുക്കാനും സഹായിക്കും".

മികച്ച പങ്കാളിത്ത നയങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഏറ്റവും നല്ല സ്വീകാര്യതയാണ് ഒരു ബ്രാന്‍ഡെന്ന നിലയില്‍ മായ് ദുബായ് നേടിയിട്ടുള്ളത്. കായിക താരങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരമായ കുടിവെള്ള ബ്രാന്‍ഡെന്ന ഖ്യാതി വളരെ വേഗം തന്നെ മായ് ദുബായിക്ക് സ്വന്തമായി. ഒപ്പം ഏഷ്യാ കപ്പ് 2022, ഐപിഎല്‍ 2020, ദുബൈ ഫിറ്റ്നസ് ചലഞ്ച്, ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ്, മായ് ദുബൈ സിറ്റി ഹാഫ് മാരത്തണ്‍ എന്നിങ്ങനെയുള്ള പ്രമുഖ കായിക പരിപാടികളുമായുള്ള സഹകരണത്തിലൂടെയും ഇത് ഉറപ്പാക്കാനായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം