
ദുബായ്: തൊഴിലുടമയുടെ പാസ്‍പോര്‍ട്ടും സ്വര്‍ണ്ണവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് രക്ഷപെട്ട വീട്ടുജോലിക്കാരിയെ പൊലീസ് പിടികൂടി. 52 വയസുള്ള സ്വദേശി സ്ത്രീയാണ് 29കാരിയായ ജോലിക്കാരിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
താന്‍ വീട്ടില്‍ നിന്ന് പുറത്തുപോയി തിരികെ വന്നപ്പോള്‍ ജോലിക്കാരിയെ കണ്ടില്ലെന്നായിരുന്നു വീട്ടുടമ പൊലീസിനോട് പറഞ്ഞത്. വീട് തുറന്നിട്ടിരിക്കുകയായിരുന്നു. അടുത്ത വീട്ടിലെ ജോലിക്കാരിയോടും അന്വേഷിച്ചു. കണ്ടെത്താനാവാതെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് തന്റെ പാസ്‍പോര്‍ട്ടും രണ്ട് മൊബൈല്‍ ഫോണുകളും വിലകൂടിയ വാച്ചുകളും 10 സ്വര്‍ണ്ണാഭരണങ്ങളും ബാഗുകളും നഷ്ടപ്പെട്ടുവെന്ന് മനസിലായത്. തുടര്‍ന്ന് ഉടനെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പട്രോള്‍ സംഘങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സാധനങ്ങളും പൊലീസ് പിടിച്ചെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam